ഓസ്‌ട്രേലിയായില്‍ ആറു പള്ളികള്‍ക്ക് നൂറ്

സിഡ്‌നി: അതിരൂപതയിലെ ആറു പള്ളികള്‍ക്ക് ഈ വര്‍ഷം നൂറ് വയസ് തികയുന്നു ബാങ്ക്‌സ്ടൗണിലെ സെന്റ് ഫെലിക്‌സ് ദെ വാലോയിസ്, എന്‍ഫീല്‍ഡിലെ സെന്റ് ജോസഫ്, പെന്‍സ്ഹര്‍സ്റ്റിലെ സെന്റ് ഡെക്ലാന്‍, റോക്‌ഡെയ്ല്‍ സിറ്റിയിലെ സെന്റ് മേരി മക് ലോപ്പ്, സാന്‍മോറിലെ സെന്റ് മൈക്കിള്‍, സ്റ്റാര്‍ത്ത്ഫീല്‍ഡിലെ സെന്റ് മാര്‍ത്ത എന്നീ ദൈവാലയങ്ങള്‍ 1916 ല്‍ സ്ഥാപിതമായവയാണ്. ഈ പള്ളികള്‍ സ്ഥാപിതമാകുമ്പോള്‍ അമ്പതില്‍ താഴെ ഇടവകകള്‍ മാത്രമേ ഇവിടെയുണ്ടായിരുന്നുള്ളൂ. കത്തോലിക്കാസമൂഹങ്ങളുടെ വളര്‍ച്ചയെ പ്രതിനിധാനം ചെയ്യുന്നവയാണ് ഈ ദൈവാലയങ്ങളോരോന്നും. ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന അനുസ്മരണച്ചടങ്ങുകള്‍ ഓരോ ദൈവാലയങ്ങളും ക്രമീകരിച്ചിട്ടുണ്ട്.

You must be logged in to post a comment Login