കച്ചദ്വീവില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന് എതിരെ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍

കച്ചദ്വീവില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന് എതിരെ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികള്‍

ശ്രീലങ്ക കച്ചദ്വീവില്‍ പുതുതായി നിര്‍മ്മിക്കുന്ന ദേവാലയത്തിന് എതിരെ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളുടെ സംഘടന. ഇന്ത്യാഗവണ്‍മെന്റ് ഒന്നുകില്‍ ദേവാലയനിര്‍മ്മാണം നിര്‍ത്തിവയ്ക്കുകയോ അല്ലെങ്കില്‍ ഇന്ത്യക്കാരുടെ പങ്കാളിത്തത്തോടെ നിര്‍മ്മിക്കുകയോ ചെയ്യണമെന്നാണ് ഇവരുടെ ആവശ്യം. ശ്രീലങ്കന്‍ നേവിയാണ് ഒരു കോടി രൂപ മുടക്കി ദേവാലയം നിര്‍മ്മിക്കുന്നത്.

ഉടമ്പടിപ്രകാരം ശ്രീലങ്കയ്ക്ക് കൈമാറിയ ദ്വീപാണിത്. എന്നാല്‍ സെന്റ് ആന്റണീസ് ദേവാലയത്തിലെ പെരുനാളിന് ഇവിടെ ശ്രീലങ്കയില്‍ നിന്നും ഇന്ത്യയില്‍ നിന്നും വിശ്വാസികള്‍ പങ്കെടുക്കുന്നുണ്ട്.

ജാഫ്‌ന രൂപതയുടെ ആശീര്‍വാദത്തോടെ ഇവിടെ ദേവാലയം പണിയണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അതിനുള്ള സംഭാവനകള്‍ ഇന്ത്യയിലെ മത്സ്യത്തൊഴിലാളികള്‍ നല്കും. നാഷനല്‍ ഫിഷ് വര്‍ക്കേഴ്‌സ് ഫോറത്തിന്റെ ചെയര്‍പേഴ്‌സണ്‍ ഇലാന്‍ഗോ പറഞ്ഞു.

ശ്രീലങ്കയുടെ സഹായത്തോടെ ഒരുദേവാലയം വരുമ്പോള്‍ തീര്‍ച്ചയായും നമ്മുടെ സര്‍ക്കാരിനെ ഇക്കാര്യം അറിയിക്കേണ്ടതാണ്. എന്നാല്‍ അതുണ്ടായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ വിഷയത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ് നാട് മുഖ്യമന്ത്രി ജയലളിത കത്തെഴുതിയിട്ടുണ്ട്. അദ്ദേഹം പറഞ്ഞു.

പട്ടാളം ഇവിടെ ആധിപത്യം പുലര്‍ത്തുമോയെന്ന ആശങ്കയിലാണ് മുക്കുവര്‍.

You must be logged in to post a comment Login