കച്ചവടത്തിലെ നീതിയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ…

കച്ചവടത്തിലെ നീതിയെക്കുറിച്ച് ഫ്രാന്‍സിസ് പാപ്പ…

വത്തിക്കാന്‍: കച്ചവടത്തില്‍ ചില ധാര്‍മ്മികതകളൊക്കെ പാലിക്കേണ്ടതുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ. ഇറ്റാലിയന്‍ മാനുഫാക്ച്ചറിങ്ങ് അസോസിയേഷന്‍ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകളും പുരുഷന്‍മാരുമടക്കം 7,000 ത്തോളെ ബിസിനസ് സംരംഭകര്‍ മാര്‍പാപ്പയെ കാണാനെത്തി.

‘ഒന്നിച്ചു പ്രവര്‍ത്തിക്കുക’ എന്നതാണ് അസോസിയേഷന്റെ ആപ്തവാക്യം. ഈ ആപ്തവാക്യം അര്‍ത്ഥം പൂര്‍ണ്ണമായി മനസ്സിലാക്കിക്കൊണ്ട് പ്രവര്‍ത്തിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആവശ്യപ്പെട്ടു. ധാര്‍മ്മികതയിലടിയുറച്ച മൂല്യങ്ങളാണ് ഏതൊരു കച്ചവടസംരംഭത്തിന്റെയും നട്ടെല്ല്. ‘ഒന്നിച്ചു പ്രവര്‍ത്തിക്കുക’ എന്ന ആപ്തവാക്യമനുസരിച്ച് സമൂഹത്തില്‍ ഏറ്റവുമധികം സഹായമാവശ്യമുള്ളവര്‍ക്കു വേണ്ടിയും ഏറ്റവും കൂടുതല്‍ അവഗണിക്കപ്പെട്ടവര്‍ക്കു വേണ്ടിയും പ്രവര്‍ത്തിക്കണമെന്നും മാര്‍പാപ്പ ആവശ്യപ്പെട്ടു.

തൊഴിലില്ലായ്മ ഗുരുതരമായ ഒരു പ്രശ്‌നം തന്നെയാണ്. യുവജനങ്ങളുടേയും പ്രായമായവരുടേയും ക്രിയാത്മക ശേഷിയെ നാം പ്രയോജനപ്പെടുത്തണം. എല്ലാ വിഭാഗങ്ങളിലുമുള്ള ആളുകള്‍ ഒന്നിക്കുമ്പോള്‍ അവിടെ കൂടുതല്‍ സര്‍ഗ്ഗശേഷിയുണ്ടാകും. ആ പ്രയത്‌നം കൂടുതല്‍ ഫലം നല്‍കും. കൂടുതല്‍ നീതിപൂര്‍ണ്ണമായ ലോകം പടുത്തുയര്‍ത്താന്‍ പരിശ്രമിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login