കടും വേനലില്‍ പാവങ്ങള്‍ക്ക് ആശ്വാസമായി പാപ്പയുടെ സഹായം

കടും വേനലില്‍ പാവങ്ങള്‍ക്ക് ആശ്വാസമായി പാപ്പയുടെ സഹായം

downloadവത്തിക്കാന്‍: കടുത്ത വേനലിലും ഫ്രാന്‍സിസ് പാപ്പയുടെ പാവങ്ങളോടുള്ള കരുതലിന് കുറവ് സംഭവിച്ചിട്ടില്ലയെന്ന് സഹായങ്ങള്‍ നല്‍കുന്ന പാപ്പയുടെ അധികാരിയായ ആര്‍ച്ച്ബിഷപ്പ് കൊണ്‍റാണ്ട് ക്രജേവ്‌സ്‌കി പറഞ്ഞു. സേവനതല്‍പരരായവര്‍ വേനലവധിക്ക് സ്വന്തം ഭവനങ്ങളിലായിരിക്കുന്ന സമയങ്ങളിലാണ് ഫ്രാന്‍സിസ് പാപ്പ സഹായം ആവശ്യമുള്ളവര്‍ക്ക് നല്‍കുന്നത്. ചുട്ടു പൊള്ളുന്ന കാലാവസ്ഥയില്‍ ഭവനരഹിതരായ ആളുകള്‍ക്ക് തണുത്ത വെള്ളത്തില്‍ കുളിക്കുന്നതിനും തലമുടി വെട്ടുന്നതിനും, ആരോഗ്യമുള്ള ഭക്ഷണം നല്‍കുന്നതിലുമുള്ള തിരക്കിലാണ് പാപ്പ.

ആര്‍ച്ച്ബിഷപ്പും, ഒരു പറ്റം സന്നദ്ധപ്രവര്‍ത്തകരും മദര്‍ തെരേസയുടെ സന്യാസ സമൂഹമായ അഗതികളുടെ സഹോദരികളും ചിലപ്പോള്‍ സ്വിസ് പട്ടാളക്കാരും ചേര്‍ന്ന് സെന്റ്. പീറ്റേഴ്‌സ് കൊളോന്നേഡിലെ ഷവര്‍ രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ തുറന്നിരിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നു. അതോടൊപ്പം വ്യക്തികളുടെ ശുചിത്വം ഉറപ്പു വരുത്തുന്നതിനുള്ള കിറ്റ് എല്ലാവര്‍ക്കും ലഭിച്ചു എന്ന് തീര്‍ച്ചയാക്കുന്നു.

വേനല്‍ക്കാലത്തോടനുബന്ധിച്ച് ധാരാളം സൂപ്പു കടകള്‍ അടച്ചിടും അതിനാല്‍ വൈകുന്നേരങ്ങളില്‍ ആര്‍ച്ച്ബിഷപ്പ് ക്രജേവ്‌സ്‌കി തന്റെ സഹായികള്‍ക്കൊപ്പം ഭക്ഷണ പൊതികളും വെള്ളക്കുപ്പിക്കളുമായി പുറത്തിറങ്ങാറുണ്ടെന്ന് ആര്‍ച്ച്ബിഷപ്പ് പറഞ്ഞു.

You must be logged in to post a comment Login