കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ മനസ്സിലാകുന്നില്ല

കണ്ണാടിയില്‍ നോക്കുമ്പോള്‍ എനിക്ക് എന്നെ മനസ്സിലാകുന്നില്ല

mirrorഇത് മാറായുടെ വാക്കുകളാണ്. യുദ്ധം മൂലം ചിതറിക്കപ്പെട്ട സിറിയന്‍ ജനതയുടെ ദുരിതപ്രതിനിധികളിലൊരാള്‍. പതിനേഴുകാരിയാണ് മാറാ. അടുത്തകാലത്താണ് മുടങ്ങിപ്പോയ വിദ്യാഭ്യാസം തുടരുന്നതിന് വേണ്ടി അവള്‍ ഡമാസ്‌ക്കസിലേക്ക് അമ്മയോടൊപ്പം താമസം മാറിയത.്

ഭൂരിപക്ഷം സിറിയക്കാരും തൊഴില്‍രഹിതരാണ്. യുദ്ധം തന്റെ ധാര്‍മ്മികതയെയും ജീവിതനിലവാരത്തെയും പോലും മാറ്റിമറിച്ചുവെന്ന് തുറന്ന് സമ്മതിക്കാന്‍ മാറാ തയ്യാറാണ്. രാജ്യത്തിന്റെ പൊതു അവധി ദിവസങ്ങളിലും ആഘോഷങ്ങളിലും മറക്കാനാവാത്ത സമ്മാനമാണ് കിട്ടിയതെന്ന് മാറാ പറയുന്നു. അഞ്ചുദിവസത്തേക്ക് വെളളമോ വെളിച്ചമോ കി്ട്ടിയില്ല.

ഞങ്ങളുടെ കുറ്റം കൊണ്ടാണ് രാജ്യത്ത് ഇങ്ങനെയൊക്കെ സംഭവിക്കുന്നത് എന്നാണ് പലരുടെയും പരാതി. ഇത് കേള്‍്ക്കുമ്പോള്‍ എനിക്ക് ആത്മനിയന്ത്രണം നഷ്ടപ്പെട്ടുപോകുന്നു. പുതിയൊരു ജോഡി വസ്ത്രം വാങ്ങാന്‍ പോലും ഞങ്ങള്‍ക്കാകുന്നില്ല. ചെറിയൊരു വാടകമുറിയിലാണ് ഞാനും അമ്മയും താമസിക്കുന്നത്. ഞങ്ങളുടെ വീട്ടുടമസ്ഥന്‍ വാടക ഇരട്ടിയാക്കിയിരിക്കുകയാണ്. അത് കൊടുക്കാന്‍ ഞങ്ങളുടെ വരുമാനം കൊണ്ടാവുന്നില്ല.

കണ്ണാടിയില്‍ നോക്കുമ്പോള്‍ ഒരു മനുഷ്യവ്യക്തിയാണോ എന്നുപോലും എനിക്ക് എന്നെക്കുറിച്ച് തോന്നുന്നില്ല. ഞാന്‍ കരയുന്നു..കരഞ്ഞുകൊണ്ടേയിരിക്കുന്നു

.ഇന്നല്ലെങ്കില്‍ നാളെ ഞങ്ങളുടെ കണ്ണീര് തോരുമോ? മാറാ ചോദിക്കുന്നു.

You must be logged in to post a comment Login