കണ്ണിന്റെ വിലയറിയാന്‍ കണ്ണു കെട്ടിയൊരു യാത്ര

കണ്ണിന്റെ വിലയറിയാന്‍ കണ്ണു കെട്ടിയൊരു യാത്ര

കോളാര്‍: കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വിലയറിയില്ല എന്ന് ഒരു ചൊല്ലില്ലേ. അന്ധരുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കണമെങ്കില്‍ ഒരു നിമിഷമെങ്കിലും കണ്ണിന്റെ കാഴ്ച ഇല്ലാതാകണം. ഈ സത്യം മനസ്സിലാക്കിയാണ് ഗൗരിബിഡാനൂരിലെ സെന്റ് ആന്‍സ് സ്‌കൂളിലെ അഞ്ഞൂറോളം വിദ്യാര്‍ത്ഥികളും അവരുടെ അധ്യാപകരും മാതാപിതാക്കളും കണ്ണ് മൂടിക്കെട്ടി “അന്ധ നടത്തം” നടത്തിയത്.

അന്ധരെ സഹായിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായിരുന്നു ഇത്. അന്ധര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രോജക്ട് വിഷന്റെ ആഭിമുഖ്യത്തിലായിരുന്നു നടത്തം. അന്ധരെ സഹായിക്കാനുള്ള പ്രചോദനം ഉണ്ടാക്കിയെടുക്കുക എന്നതായിരുന്നു  ലക്ഷ്യം.

ഇരുപത് മിനിറ്റ് നേരത്തേക്കായിരുന്നു നടത്തം. തങ്ങളുടെ മരണശേഷം കണ്ണുകള്‍ ദാനം ചെയ്യുമെന്ന് പങ്കെടുത്തവര്‍ പ്രതിജ്ഞ ചെയ്തു.

15 മില്യന്‍ ആളുകളാണ് ഇന്ത്യയില്‍ അന്ധരായിട്ടുള്ളത്.

You must be logged in to post a comment Login