“കത്തയക്കാന്‍ മാതാവ് പോസ്റ്റ് മാസ്റ്റര്‍ അല്ല!” ഫ്രാന്‍സിസ് പാപ്പാ

“കത്തയക്കാന്‍ മാതാവ് പോസ്റ്റ് മാസ്റ്റര്‍ അല്ല!” ഫ്രാന്‍സിസ് പാപ്പാ

medjuബോസ്‌നിയയിലെ മെഡ്ജുഗോര്‍ജെയില്‍ ദിവസേന പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെടും എന്ന പ്രവചനങ്ങളെക്കുറിച്ചു പ്രതികരിക്കും എന്നു പ്രഖ്യാപിച്ചതിനു പിന്നാലെ ഇത്തരം പ്രവചനങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അവ നടത്തുന്നവര്‍ ആധുനികജ്ഞാനവാദികളാണെന്നും ഫ്രാന്‍സിസ് പാപ്പ. ഇന്നലെ സാന്റ മാര്‍ത്തയില്‍ നടത്തിയ ദിവ്യബലിക്കിടെയാണ് ഫ്രാന്‍സിസ് പാപ്പ ഇക്കാര്യം പറഞ്ഞത്. ഇത്തരം പ്രവചനങ്ങളുടെ വിശ്വാസ്യതയെക്കുറിച്ച് വൈകാതെ പ്രതികരിക്കുമെന്ന് ബോസ്‌നിയന്‍ തലസ്ഥാനമായ സരജാവോ സന്ദര്‍ശിച്ചതിനു ശേഷം ഫ്രാന്‍സിസ് പാപ്പ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞിരുന്നു.

‘നമ്മളാരും ദൈവമല്ല. ഇത്തരം അബദ്ധപ്രചരണങ്ങള്‍ ശരിയായ ക്രിസ്തീയതയെ ഇല്ലാതാക്കും. ഇത് അപകീര്‍ത്തിപരമായ പ്രസ്താവനകളാണ്. ക്രിസ്തുമതവിശ്വാസികളായിട്ടു മാത്രം കാര്യമില്ല. ആ വിശ്വാസം ഉറപ്പുള്ളതായിരിക്കണം. ക്രിസ്തുവിനു സാക്ഷ്യം വഹിക്കാനും നമുക്കു സാധിക്കണം. ചിലര്‍ പറയും എനിക്ക് ഒരു പ്രവാചകനെ അറിയാം. അയാള്‍ക്ക് മാതാവില്‍ നിന്നും നിരന്തരം കത്തുകള്‍ ലഭിക്കുന്നു എന്ന്. പരിശുദ്ധ മാതാവ് എല്ലാവരുടേയും അമ്മയാണ്. അവള്‍ എല്ലാവരേയും സ്‌നേഹിക്കുന്നു. കത്തയക്കാന്‍ മാതാവ് പോസ്റ്റ് മാസ്റ്റര്‍ ഒന്നുമല്ല’, മാര്‍പാപ്പ പറഞ്ഞു.

1981ലാണ് 6 കുട്ടികള്‍ക്ക് ആദ്യമായി മെഡ്ജുഗോര്‍ജെയില്‍ വെച്ച് മാതാവ് പ്രത്യക്ഷയായി എന്ന് പറയപ്പെടുന്നത്. മുഴുവന്‍ രഹസ്യവും വെളിപ്പെടുത്തിക്കഴിഞ്ഞിട്ടില്ലാത്തതിനാല്‍ എല്ലാ ദിവസവും ഉച്ചയ്ക്കു ശേഷം മാതാവ് പ്രത്യക്ഷപ്പെടും എന്നാണ് ഇതില്‍ മൂന്നു പേരുടെ വാദം..

You must be logged in to post a comment Login