കത്തികാട്ടി ഭീഷണിപ്പെടുത്തി സന്യാസിനിയുടെ പക്കല്‍ നിന്നും ജപമാല മുത്ത് കവര്‍ന്നു

കത്തികാട്ടി ഭീഷണിപ്പെടുത്തി സന്യാസിനിയുടെ പക്കല്‍ നിന്നും ജപമാല മുത്ത് കവര്‍ന്നു

ബോസ്റ്റണ്‍: സാധാരണപൗരന്റെ വേഷത്തില്‍ നടക്കാനിറങ്ങിയ സന്യാസിനിയുടെ അടുക്കല്‍ നിന്നും ജപമാല മണികള്‍ മോഷണം പോയതായി മാസച്യൂസെറ്റ്‌സ് അധികാരികള്‍ പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം 2മണികഴിഞ്ഞ് റോഡിലൂടെ നടക്കുകയായിരുന്ന ഡോട്ടേഴ്‌സ് ഓഫ് മേരി ഓഫ് നസറത്ത് കോണ്‍വെന്റിലെ സന്യാസിനിയുടെ സമീപത്തേക്ക് കയ്യില്‍ ഊരിപ്പിടിച്ച കത്തിയുമായി 26 വയസ്സുള്ള വനീസ യെങ്ങ് നടന്നടുത്തു. താന്‍ ആക്രമകാരിയല്ലെന്ന് യങ്ങ് പറഞ്ഞപ്പോള്‍ അവരുടെ കൈയ്യിലെ കത്തിയും സമീപത്തായി പരസരത്തെ അവലോകനം ചെയ്തു കൊണ്ട് ഒരാള്‍ നില്‍ക്കുന്നതും സന്യാസിനി കണ്ടു. സന്യാസിനി തന്റെ കൈവശമുണ്ടായിരുന്ന സഞ്ചി തുറന്ന് അവരെ കാണിച്ചു. അതില്‍ നിന്നും യങ്ങ് ജപമാലയുടെ മുത്തുകള്‍ കരസ്ഥമാക്കി. സംഭവത്തെക്കുറിച്ച് പോലീസ് വിവരിച്ചു.

തിരിച്ച് സുരക്ഷിതയായി മഠത്തില്‍ തിരിച്ചെത്തിയ സന്യാസിനി കാര്യങ്ങള്‍ പോലീസിലറിയിച്ചു. ഇതേ തുടര്‍ന്ന്, ആയുധം കൈവശപ്പെടുത്തി കവര്‍ച്ച നടത്തി, മാരകായുധവുമായുള്ള ആക്രമണശ്രമം എന്നീ കുറ്റങ്ങള്‍ ആരോപിച്ച് വനീസ യങ്ങിനെ പോലീസ് അറസ്റ്റ് ചെയ്തു.

You must be logged in to post a comment Login