കത്തീഡ്രല്‍ പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് കത്തോലിക്കര്‍

കത്തീഡ്രല്‍ പൊളിക്കുന്നതില്‍ പ്രതിഷേധിച്ച് കത്തോലിക്കര്‍

വിജയവാഡ: റോഡിന് വീതി കൂട്ടുന്നതിന്റെ ഭാഗമായി സെന്റ് പീറ്റേഴ്‌സ് കത്തീഡ്രല്‍ പള്ളിയുടെ ഒരു ഭാഗം പൊളിച്ച് മാറ്റുന്നതില്‍ നിന്ന് വിജയവാഡ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികാരികളെ വൈദികരും വിശ്വാസികളും ചേര്‍ന്ന് തടഞ്ഞു.

എതിര്‍ പാര്‍ട്ടിയുടെ പിന്‍ന്തുണയോടെ നൂറുകണക്കിന് വിശ്വാസികളാണ് കത്തീഡ്രല്‍ തകര്‍ക്കുന്നതിനെതിരെ രംഗത്ത് വന്നത്.  നോട്ടീസ് നല്‍കാതെയാണ് അധികാരികള്‍ മണ്ണുമാന്തുന്ന യന്ത്രങ്ങളുമായി വന്നതെന്ന് ദേവാലയാഗമായ സാമുവേല്‍ പറഞ്ഞു.

കത്തീഡ്രല്‍ തകര്‍ക്കുന്നതിനിടെ ചില രൂപങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചന്നെും ഇതു വഴി ക്രിസ്ത്യാനികളെ അപമാനിക്കുകയാണ് അധികാരികള്‍ ചെയ്തതെന്നും ദേവാലയവൃത്തങ്ങള്‍ പറഞ്ഞു.

You must be logged in to post a comment Login