കത്തുകളില്‍ നിന്ന് മൊബൈല്‍ ആപ്പിന് രൂപം നല്‍കി കത്തോലിക്ക മുത്തച്ഛന്‍

കത്തുകളില്‍ നിന്ന് മൊബൈല്‍ ആപ്പിന് രൂപം നല്‍കി കത്തോലിക്ക മുത്തച്ഛന്‍

ഓറഞ്ച് കൗണ്ടി: ഇരുപത്തിയഞ്ച് വര്‍ഷങ്ങളായി ടോം റിയോയുടെ പോക്കറ്റിലെ സ്ഥിര സാന്നിധ്യമാണ് ദൈവവചനമെഴുതിയ ചെറിയ കത്തുകള്‍. ഇംഗ്ലീഷിലെ വലിയക്ഷരങ്ങളില്‍ നീലയും കറുപ്പും ചുവപ്പും കലര്‍ന്ന മഷികളില്‍ തെളിഞ്ഞത് അദ്ദേഹത്തിന് സാന്ത്വനം പകരുന്ന സുവിശേഷ വചനങ്ങളാണ്.

ഇത്തരത്തില്‍ ചെറിയ കത്തുകളില്‍ വചനമെഴുതി സൂക്ഷിക്കുന്നതിനു പിന്നിലൊരു കാരണമുണ്ട്. 25 വര്‍ഷങ്ങള്‍ക്കു മുന്‍പ് മതിലുകളിലെ പോസ്റ്ററുകള്‍ നീക്കം ചെയ്യുന്നതിനായുള്ള ജോലി അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടു. തന്റെ സ്വഭാവത്തില്‍ എന്തോ അപാകതയുണ്ടെന്ന് മനസ്സിലാക്കിയ ടോം പുതിയ മനുഷ്യനാകാന്‍ തീരുമാനിച്ചു.

അക്കാലത്ത് അദ്ദേഹത്തിന്റെയൊരു സുഹൃത്ത് “ദി പവര്‍ ഓഫ് പോസിറ്റീവ് തിങ്കിങ്ങ്” എന്ന വിന്‍സെന്റ് പിയേലിന്റെ പുസ്തകം ടോമിന് വായിക്കാനായി നല്‍കി. അതിന്റെ രചയിതാവ് വായനക്കാരോട് പ്രചോദനാത്മകമായ വരികളെഴുതി കീശയില്‍ സൂക്ഷിക്കാന്‍ പുസ്തകത്തിലൂടെ
ആവശ്യപ്പെട്ടു. അന്നു മുതലാണ് ചെറിയ കത്തുകളില്‍ പ്രചോദനാത്മകമായ
വരികളെഴുതി കീശയില്‍ സൂക്ഷിക്കാന്‍ ഇദ്ദേഹം തുടങ്ങിയത്.

എന്തു സങ്കടവും നെഗറ്റീവ് ചിന്തകളും മനസ്സില്‍ കയറിയാല്‍ തന്റെ കീശയില്‍ നിന്നൊരു കത്തെടുത്ത് ഇദ്ദേഹം വായിക്കും. ഉടന്‍ മനസ്സിന് ആശ്വാസം പകര്‍ന്ന് സദ് ചിന്തകള്‍ നിറയും.

തന്റെ ശീലത്തെ മറ്റുള്ളവര്‍ക്കും പകര്‍ന്നു കൊടുക്കാനുള്ള പരിശ്രമത്തിലാണ് ടോം. തന്റെ ആശയത്തെ ആരോണ്‍ ഹോര്‍വാത്തെന്ന ആപ്പ് ഡെവലപ്പറുമായി പങ്കുവച്ചു. മൊബൈല്‍ ആപ്പ് നിര്‍മ്മാണത്തിനായി പണം സമാഹരിച്ചു കൊണ്ടുള്ള ഒരു ക്യാമ്പയില്‍ അവര്‍ സ്വന്തം നാട്ടില്‍ നടത്തി.

ദൈവത്തിന്റെ വഴിയില്‍ നിന്ന് വ്യതിചലിക്കുമ്പോള്‍ തിരിച്ച് അവിടുത്തിങ്കലേക്ക് തിരിയുന്നതിന് സഹായിക്കുന്ന ഓണ്‍പാത്ത് എന്ന മൊബൈല്‍ ആപ്ലിക്കേഷന് അദ്ദേഹം ഒടുവില്‍ രൂപം കൊടുത്തു.

67 വയസ്സിന്റെ ചെറുപ്പത്തില്‍ വ്യാപരിക്കുന്ന ടോം റിയോ തന്റെ പുതിയ ആപ്പിലൂടെ കൂടുതല്‍ ആളുകള്‍ ക്രിസ്തുവിലേക്ക് തിരിയുമെന്ന ശുഭ പ്രതീക്ഷയിലാണ്.

You must be logged in to post a comment Login