കത്തോലിക്കരുടെ വിവാഹമോചനത്തിലും പുന:വിവാഹക്കാര്യത്തിലും മാധ്യമങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കരുത്

കത്തോലിക്കരുടെ വിവാഹമോചനത്തിലും പുന:വിവാഹക്കാര്യത്തിലും മാധ്യമങ്ങളുടെ മാര്‍ഗ്ഗനിര്‍ദ്ദേശം പാലിക്കരുത്

കാനഡ: വിവാഹമോചിതരായി പിന്നീട് സിവില്‍ നിയമപ്രകാരം വിവാഹിതരാകുന്നവര്‍ സഭയുമായി അനുരഞ്ജനത്തിലാകുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്നും പക്ഷേ അവര്‍ ശരിയായ വഴിയിലൂടെയാണോ സഞ്ചരിക്കുന്നത് എന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്നും കാനഡയിലെ കാത്തലിക് മെത്രാന്മാര്‍.

ഇക്കാര്യത്തില്‍ മാധ്യമങ്ങള്‍ പറയുന്നതല്ല ശരിയായ കാര്യം. വിവാഹമോചിതരോ സിവില്‍ ആചാരപ്രകാരം പുന:വിവാഹിതരായവരോ വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നതിന് മുമ്പ് വൈദികനുമായി സംസാരിച്ചിരിക്കണം. കാത്തലിക് ബിഷപ്‌സ് ഓഫ് അല്‍ബേര്‍ട്ടാ ആന്റ് നോര്‍ത്ത് വൈസ്റ്റ് ടെറിറ്ററീസാണ് ഈ പ ുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്കിയിരിക്കുന്നത്.

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അപ്പസ്‌തോലിക പ്രബോധനമായ അമോറിസ് ലത്തീഷ്യയുടെ അടിസ്ഥാനത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. എഡ്മണ്ടന്‍ ആര്‍ച്ച് ബിഷപ് റിച്ചാര്‍ഡ് ഡബ്യൂ സ്മിത്ത് ഉള്‍പ്പടെ ആറ് മെത്രാന്മാര്‍ ഇതില്‍ ഒപ്പുവച്ചിട്ടുണ്ട്.

ഞങ്ങളുടെ ഈ സഹോദരിസഹോദരന്മാര്‍ക്കുവേണ്ടി ഞങ്ങള്‍ പ്രാര്‍ത്ഥിക്കുന്നു, പിതാവായ ദൈവത്തിന്റെ കരുണാമയമായ സ്‌നേഹത്തിലേക്ക് അവരുടെ ഹൃദയങ്ങള്‍ തുറക്കപ്പെടുന്നതിന് വേണ്ടി. സഭയുമായി ഐക്യപ്പെടുന്നതിനും അവരുടെ മുറിവുകള്‍ ഉണങ്ങുന്നതിനും വേണ്ടി. ഞങ്ങളുടെ കത്തോലിക്കാ ഇടവകസമൂഹങ്ങള്‍ വളരെ ഔദാര്യത്തോടെയും സ്‌നേഹത്തോടെയും വിവാഹമോചിതരും പുന:വിവാഹിതരുമായവരെ സ്വാഗതം ചെയ്യുന്നു. സഭയുടെ ആലിംഗനത്തിന് അപ്പുറമല്ല ഇവരാരും. ദമ്പതികളുടെ മനസ്സാക്ഷിയെ പരിശോധിക്കാന്‍ ഇടവകവൈദികര്‍ക്ക് ഉത്തരവാദിത്തമുണ്ട്. മാര്‍ഗ്ഗരേഖ വ്യക്തമാക്കുന്നു.

You must be logged in to post a comment Login