കത്തോലിക്കര്‍ വിഗ്രഹാരാധകരോ?

കത്തോലിക്കര്‍ വിഗ്രഹാരാധകരാണ് എന്ന ആരോപണം പല കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്. പ്രൊട്ടസ്റ്റന്റ് പോലുള്ള ക്രൈസ്തവമതവിഭാഗങ്ങള്‍  ദേവാലയങ്ങളില്‍ ക്രിസ്തുവിന്റെയും മറ്റു വിശുദ്ധരുടേയും രൂപങ്ങള്‍
സ്ഥാപിക്കുന്നതിനെ വിമര്‍ശിച്ച് രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരം രൂപങ്ങളെ
വണങ്ങുന്നതിനു പിന്നിലെ യുക്തി എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?

അക്ഷരാഭ്യാസമില്ലാതിരുന്ന ജനങ്ങളിലേക്ക് ബൈബിള്‍ കഥകളും ചരിത്രങ്ങളും എത്തിക്കാനുള്ള മാര്‍ഗ്ഗത്തിന്റെ ഭാഗമായിരുന്നു തിരുസ്വരൂപ പ്രതിഷ്ഠയും വണക്കവുമൊക്കെ.
വാക്കുകള്‍ കൊണ്ടു പറയാനാകാത്ത ഒരായിരം കഥകള്‍ ചിത്രങ്ങളിലൂടെ പറയാന്‍ സാധിക്കാറുണ്ടല്ലോ?
അതുകൊണ്ടു തന്നെയാകണം ചെറിയ ക്ലാസുകളില്‍ അദ്ധ്യാപകര്‍ ചിത്രകഥകളിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്. മരിച്ചു പോയവരുടെ ചിത്രങ്ങള്‍ വീടുകളില്‍ നാം തൂക്കാറില്ലേ? വരും
തലമുറകള്‍  അവരെ ഓര്‍ക്കാനാണത്. ഇക്കാരണങ്ങള്‍ തന്നെയാണ് പള്ളികളിലും ക്രൈസ്തവഭവനങ്ങളിലും ക്രിസ്തുവിന്റെയും  വിശുദ്ധരുടേയും ചിത്രങ്ങള്‍ പ്രതിഷ്ഠിക്കുന്നതിന് പിന്നിലുമുള്ളത്. അല്ലാതെ അവര്‍ വിഗ്രഹാരാധകരായതു കൊണ്ടല്ല.

You must be logged in to post a comment Login