കത്തോലിക്കാസഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും മേലധ്യക്ഷന്മാര്‍ ചരിത്രത്തില്‍ ആദ്യമായി കണ്ടുമുട്ടുന്നു..

കത്തോലിക്കാസഭയുടെയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെയും മേലധ്യക്ഷന്മാര്‍ ചരിത്രത്തില്‍ ആദ്യമായി കണ്ടുമുട്ടുന്നു..

വത്തിക്കാന്‍: കത്തോലിക്കാസഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷന്‍ പാത്രിയാര്‍ക്ക കിര്‍ലും ഫെബ്രുവരി 12 ന് ഹാവന്ന എയര്‍പോര്‍ട്ടില്‍ വച്ച് കണ്ടുമുട്ടും. രണ്ടുമണിക്കൂര്‍ നേരത്തെ സ്വകാര്യ സംഭാഷണത്തിന് ശേഷം ഇരുവരും സംയുക്ത പ്രസ്താവനയില്‍ ഒപ്പുവയ്ക്കും.

ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു കണ്ടുമുട്ടലും ചര്‍ച്ചയും. ക്രൈസ്തവസമൂഹത്തെ പാശ്ചാത്യമെന്നും പൗരസ്ത്യമെന്നും വേര്‍തിരിക്കാനുണ്ടായ ആയിരംവര്‍ഷത്തെ വിഭാഗീയതയുടെ മുറിവുകള്‍ ഉണക്കാനുള്ള ചരിത്രപരമായ മുന്നേറ്റമായിരിക്കും ഇത്. ഇരുസഭകളും ഇക്കാര്യം അറിയിച്ചു.

സഭൈക്യത്തിന്റെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു വഴിയായിരിക്കും ഇതെന്ന് വത്തിക്കാന്‍ വക്താവ് ഫാ. ഫെഡറിക്കോ ലൊംബാര്‍ഡി അറിയിച്ചു. ഫെബ്രുവരി 12 മുതല്‍ 18 വരെയുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മെക്‌സിക്കന്‍ പര്യടനത്തിനിടയിലാണ് ഈ കണ്ടുമുട്ടല്‍.

You must be logged in to post a comment Login