കത്തോലിക്കാസഭയുടെ മാധ്യമമുഖം മെച്ചപ്പെടുത്താന്‍ മാര്‍പാപ്പയുടെ ശ്രമം; ഓപ്ര വിന്‍ഫ്രിയ്ക്കും മാറ്റ് ഡാമോനും വത്തിക്കാനിലേക്ക് ക്ഷണം

കത്തോലിക്കാസഭയുടെ മാധ്യമമുഖം മെച്ചപ്പെടുത്താന്‍ മാര്‍പാപ്പയുടെ ശ്രമം; ഓപ്ര വിന്‍ഫ്രിയ്ക്കും മാറ്റ് ഡാമോനും വത്തിക്കാനിലേക്ക് ക്ഷണം

1438886637_oprah-pope-matt-467വത്തിക്കാന്‍ സിറ്റി: കത്തോലിക്കാസഭയുടെ മാധ്യമ മുഖം മെച്ചപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായി പ്രമുഖ മാധ്യമപ്രവര്‍ത്തകരായ ഓപ്ര വിന്‍ഫ്രിക്കും മാറ്റ് ഡാമോനും ആരി ഇമ്മാനുവേലിനും വത്തിക്കാനിലേക്ക് മാര്‍പാപ്പയുടെ ക്ഷണം. ഹോളിവുഡ് റിപ്പോര്‍ട്ടറാണ് വാര്‍ത്ത പുറത്തുവിട്ടത്. മാധ്യമങ്ങളില്‍ കത്തോലിക്കാസഭയുടെ മുഖം എങ്ങനെ കൂടുതല്‍ ആകര്‍ഷകമായി അവതരിപ്പിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാനാണ് മാര്‍പാപ്പ ഇവരെ ക്ഷണിച്ചിരിക്കുന്നത്. 1990 മുതല്‍ താന്‍ ടിവി കാണാറില്ലെന്ന് മാര്‍പാപ്പ അടുത്തയിടെ പറഞ്ഞത് ഏറെ ലോകശ്രദ്ധ ആകര്‍ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ മാര്‍പാപ്പയുടെ ഈ നീക്കം എല്ലാവരെയും അത്ഭുതപ്പെടുത്തിയിട്ടുമുണ്ട്. ഓപ്ര വിന്‍ഫ്രി അമേരിക്കയിലെ പ്രമുഖയായ മാധ്യമപ്രവര്‍ത്തകയും ടോക് ഷോ അവതാരകയും നടിയുമാണ്. മാറ്റ് ഡാമോന്‍ തിരക്കഥാകൃത്തും നടനും പ്രൊഡ്യുസറുമാണ്.

You must be logged in to post a comment Login