കത്തോലിക്കാസഭയെ നയിക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്ക് എങ്ങനെയാണ് ലഭിച്ചത്?

കത്തോലിക്കാസഭയെ നയിക്കാനുള്ള അധികാരം മാര്‍പാപ്പയ്ക്ക് എങ്ങനെയാണ് ലഭിച്ചത്?

വിശുദ്ധ പത്രോസിനും അപ്പസ്‌തോലന്മാര്‍ക്കുമാണ് സഭയെ നയിക്കാനുള്ള അധികാരം ക്രിസ്തു നല്കിയത് എന്നതിന് വിശുദ്ധ മത്തായിയുടെ സുവിശേഷം 16:18 വ്യക്തമാക്കുന്നു.

നീ പത്രോസാണ്. ഈ പാറമേല്‍ എന്റെ സഭ ഞാന്‍സ്ഥാപിക്കും. നരകകവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല. സ്വര്‍ഗ്ഗരാജ്യത്തിന്റെ താക്കോലുകള്‍ നിനക്ക് ഞാന്‍ തരും.നീ ഭൂമിയില്‍ കെട്ടുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും കെട്ടപ്പെട്ടിരിക്കും. നീ ഭൂമിയില്‍ അഴിക്കുന്നതെല്ലാം സ്വര്‍ഗ്ഗത്തിലും അഴിക്കപ്പെട്ടിരിക്കും എന്നാണ് ക്രിസ്തു പത്രോസിനോട് പറയുന്നത്.

ഈ വാക്കുകളെ അപ്പസ്‌തോലന്മാരുടെ തുടര്‍ച്ച എന്ന രീതിയിലാണ് കത്തോലിക്കാ സഭ കാണുന്നത്. പത്രോസായിരുന്നു ആദ്യ മാര്‍പാപ്പ. ക്രിസ്തുവില്‍ നിന്ന് അപ്പസ്‌തോലന്മാരിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്ന ഒന്നാണ് അപ്പസ്‌തോലിക പാരമ്പര്യം. ഇത് അവരില്‍ നിന്ന് പിന്‍ഗാമികളിലേക്ക് കൈമാറ്റം ചെയ്യപ്പെടുന്നു. പൊട്ടിപോകാത്ത കണ്ണിയാണ് ഇത്.

രണ്ടായിരത്തിലധികം വര്‍ഷങ്ങളായിട്ടും ഈ തുടര്‍ച്ച മുന്നോട്ടുപോകുന്നു. വിശുദ്ധ മത്തായി 28: 19-20, വിശുദ്ധ ലൂക്ക 9:1-2, വിശുദ്ധ യോഹ 20:23 എന്നിവയെല്ലാം പത്രോസിനും മറ്റ് ശിഷ്യന്മാര്‍ക്കും ക്രിസ്തു നല്കിയ അധികാരത്തിലേക്കും അധികാരകൈമാറ്റത്തിലേക്കും അവരുടെ ഉത്തരവാദിത്തങ്ങളിലേക്കും വെളിച്ചം വീശുന്നവയാണ്.

ദൈവം നല്കിയ ഈ അധികാരമാണ് ഇന്ന് പത്രോസിന്റെ പിന്‍ഗാമികളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നതും നിലനിന്നുപോരുന്നതും. അതുകൊണ്ടുതന്നെ കത്തോലിക്കര്‍ വിശ്വസിക്കുന്നു ക്രിസ്തു സ്വയം സ്ഥാപിച്ച കത്തോലിക്കാസഭയാണ് യഥാര്‍ത്ഥ സഭയെന്നും പത്രോസിന്റെ പിന്‍ഗാമികളാണ് മാര്‍പാപ്പമാരെന്നും.

ബി

You must be logged in to post a comment Login