കത്തോലിക്കാസഭയ്ക്ക് വെളിയില്‍ നില്ക്കുമ്പോള്‍ കത്തോലിക്കാസഭയെക്കുറിച്ചു തോന്നുന്ന ചില വിചാരങ്ങള്‍

കത്തോലിക്കാസഭയ്ക്ക് വെളിയില്‍ നില്ക്കുമ്പോള്‍ കത്തോലിക്കാസഭയെക്കുറിച്ചു തോന്നുന്ന ചില വിചാരങ്ങള്‍

കത്തോലിക്കരെക്കുറിച്ച് കത്തോലിക്കരല്ലാത്തവര്‍ക്ക് ചില അബദ്ധ ധാരണകളൊക്കെയുണ്ട്. അതിലൊന്നാണ് കത്തോലിക്കര്‍ മാതാവിനെയും വിശുദ്ധരെയും ആരാധിക്കുന്നവരാണ് എന്ന്.

എന്നാല്‍ സത്യം എന്താണ്?

കത്തോലിക്കര്‍ ദൈവത്തെ മാത്രമേ ആരാധിക്കുന്നുള്ളൂ. എന്നാല്‍ വിശുദ്ധരെ കത്തോലിക്കര്‍ സ്‌നേഹിക്കുന്നുണ്ട്. അവരോട് പ്രാര്‍ത്ഥന ചോദിക്കുന്നുമുണ്ട്. ക്രിസ്തീയ ജീവിതത്തിന്റെ യഥാര്‍തഥ മോഡലായിട്ടാണ് അവരെ കാണുന്നതും. അല്ലാതെ കത്തോലിക്കര്‍ ഒരിക്കലും മാതാവിനെയോ വിശുദ്ധരെയോ ആരാധിക്കുന്നില്ല.

ചിലരുടെ ധാരണ കോണ്‍സ്റ്റന്റൈന്‍ ആണ് കത്തോലിക്കാ സഭയ്ക്ക് രൂപം നല്കിയത് എന്നാണ്.

ഇത് വലിയൊരു അബദ്ധമാണ്. കോണ്‍സ്റ്റന്റൈന്‍ പൂര്‍വ്വ കത്തോലിക്കരുടേതായി നൂറുകണക്കിന് പേജുകള്‍ വരുന്ന കത്തുകള്‍ നമുക്ക് ലഭിച്ചിട്ടുണ്ട്. ഉദാ റോമിലെ വിശുദ്ധ ക്ലമന്റ്, അന്തോഖ്യായിലെ വിശുദ്ധ ഇഗ്നേഷ്യസ്, രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍, വിശുദ്ധ ഐറേനിയസ്, കാര്‍ത്തേജിലെ വിശുദ്ധ സിപ്രിയന്‍ എന്നിവരെല്ലാം അവരില്‍ ചിലരാണ്. ഇവരെല്ലാവരും കത്തോലിക്കരായിരുന്നു. കോണ്‍സ്റ്റന്റൈന്‍ ജനിക്കുന്നതിന് മുമ്പ് തന്നെ കത്തോലിക്കാആചാരങ്ങളും നിലവിലുണ്ടായിരുന്നു. അപ്പോള്‍ ഒരിക്കലും കോണ്‍സ്റ്റന്‍റൈന്‍ അല്ല കത്തോലിക്കാസഭയ്ക്ക് രൂപം നല്കിയത്. ദൈവം തന്നെയാണ്  കത്തോലിക്കാസഭയ്ക്ക് രൂപം നല്കിയിരിക്കുന്നത്.

സഭയ്ക്കുള്ളിലെ ആളുകള്‍ വളരെ ചീത്തയാണ്

ഇങ്ങനെയും ഒരു ധാരണ നിലവിലുണ്ട്. സഭാംഗങ്ങള്‍ വളരെ പാപികളും സഭയിലെങ്ങും പാപവുമാണത്രെ. ഒരുകാലത്ത് സഭയില്‍ ആയിരിക്കുകയും പിന്നീട് സഭയുമായി പിരിഞ്ഞുപോരുകയും ചെയ്തിരിക്കുന്ന ചിലര്‍ ഇത്തരമൊരു ധാരണ വളര്‍ത്താന്‍ വളരെ കാരണമായിട്ടുണ്ട്. സഭയുടെ യഥാര്‍ത്ഥ ലക്ഷ്യം പാപികളുടെ വിശുദ്ധീകരണമാണ്. അവരെ സൗഖ്യമാക്കലാണ്. സഭയ്ക്കുള്ളില്‍ പാപികളുണ്ടെങ്കില്‍ സഭ ശരിയായ സ്ഥലത്തുതന്നെയാണ് എന്നാണ് അര്‍ത്ഥം.

വിശ്വാസത്തിന് വേണ്ടി ഇന്നും ദിവസം തോറും ആയിരങ്ങള്‍ കൊല്ലപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു വിശ്വാസസമൂഹമാണ് കത്തോലിക്കാസഭ. ക്രിസ്തുവിന്റെ യഥാര്‍ത്ഥ സഭയുമാണ് അത്. അകന്നുനിന്നുകൊണ്ട് അതിനെ വിമര്‍ശിക്കാനും അതില്‍ മാലിന്യം കലര്‍ത്താനും വളരെ എളുപ്പമാണ്. എന്നാല്‍ അതില്‍ അംഗമായിക്കൊണ്ട് അതിനെ കൂടുതല്‍ വിശുദ്ധീകരിക്കാനും തിരുത്താനും ശ്രമിക്കുക എന്നതാണ് നമ്മുടെ വെല്ലുവിളി. അതാണ് നാം ചെയ്യേണ്ടതും.

ബി

You must be logged in to post a comment Login