കത്തോലിക്കാസഭ ഒരു ആഗോള പ്രസ്ഥാനം: അഡിസ് അബാബാ കര്‍ദിനാള്‍

കത്തോലിക്കാസഭ ഒരു ആഗോള പ്രസ്ഥാനം: അഡിസ് അബാബാ കര്‍ദിനാള്‍

3-berhaneyesus-demerew-souraphiel-arquieparca-de-adis-abeba-etic3b3piaവത്തിക്കാന്‍ സിറ്റി: ഒരേ സമയം ദൈവികവും മാനുഷികവുമായ കത്തോലിക്കാസഭ ഒരു ആഗോള സ്ഥാപനമാണെന്നും അത് യൂറോപ്യന്‍ ചര്‍ച്ചോ കനേഡിയന്‍ ചര്‍ച്ചോ യുഎസ് ചര്‍ച്ചോ അല്ലെന്നും കര്‍ദിനാള്‍ ബെര്‍ഹാനെസെയൂസ് സൗറാഫില്‍. ആഫ്രിക്കയിലെ അഡിസ് അബായിലെ കര്‍ദ്ദിനാളാണ് ഇദ്ദേഹം. ലോകത്തിന്റെ ഒരു ഭാഗത്തിലെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്‌നമായിരിക്കില്ല ലോകത്തിന്റെ മറുഭാഗത്തിലെ കുടുംബങ്ങള്‍ നേരിടുന്നത്.

യൂറോപ്പിലും നോര്‍ത്ത് അമേരിക്കയിലും സഭ നേരിടുന്ന പ്രശ്‌നങ്ങള്‍ സ്വവര്‍ഗ്ഗവിവാഹത്തിന് നിയമസാധുത നല്കുന്നതും വിവാഹമോചിതരുടെ പുനവിവാഹവും പോലെയുള്ള വിഷയങ്ങളാണെങ്കില്‍ എത്യോപയിലെ സഭ നേരിടുന്ന വലിയ പ്രശ്‌നം ദാരിദ്ര്യമാണ്. കര്‍ദിനാള്‍ പറഞ്ഞു. ഒക്ടോബറില്‍ നടക്കുന്ന കുടുംബസിനഡ് കുടുംബത്തെക്കുറിച്ചുള്ള കത്തോലിക്കാ പ്രബോധനങ്ങള്‍ പ്രാദേശിക സംസ്‌കാരത്തിലേക്കും സാമ്പത്തിക ചുറ്റുപാടുകളിലേക്കും രാഷ്ട്രീയപ്രകൃതിയിലേക്കും സ്വീകരിക്കാനുള്ള സാഹചര്യമൊരുക്കുവാന്‍ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആഫ്രിക്കക്കാരുടെ ശബ്ദം തീര്‍ച്ചയായും സിനഡില്‍ മുഴങ്ങും. സിനഡിലേക്കുള്ള ആഫ്രിക്കയുടെ സന്ദേശം കുടുംബം ജീവിതമാകുന്നു എന്നതായിരിക്കും. കര്‍ദിനാള്‍ അറിയിച്ചു.

You must be logged in to post a comment Login