കത്തോലിക്കാസഭ സ്വവര്‍ഗ്ഗവിവാഹകാര്യത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടിം കെയ്ന്‍!

കത്തോലിക്കാസഭ സ്വവര്‍ഗ്ഗവിവാഹകാര്യത്തില്‍ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ടിം കെയ്ന്‍!

വാഷിംങ്ടണ്‍: സ്വവര്‍ഗ്ഗവിവാഹത്തോടുള്ള റോമന്‍ കത്തോലിക്കാസഭയുടെ എതിര്‍പ്പ് ക്രമേണ മാറുമെന്ന് പ്രതീക്ഷിക്കുന്നതായി ഡിമോക്രാറ്റിക് വൈസ് പ്രസിഡന്റ് നോമിനി ടിം കെയ്ന്‍. അത്ഭുതം അതല്ല, കെയ്ന്‍ വിശ്വാസിയായ റോമന്‍ കത്തോലിക്കനാണ് എന്നതാണ്. വിര്‍ജീനിയായില്‍ നിന്നുള്ള സെനറ്ററും അവിടത്തെ മുന്‍ഗവര്‍ണറുമായിരുന്നു കെയ്ന്‍.

സ്വവര്‍ഗ്ഗവിവാഹത്തെക്കുറിച്ചുള്ള തന്റെ മനോഭാവത്തെക്കുറിച്ച് മാറ്റം വന്നിരിക്കുന്നതായും അദ്ദേഹം പറയുന്നു. ഉല്പത്തിയുടെ പുസ്തകത്തില്‍ പ്രപഞ്ചസൃഷ്ടി നടത്തിയതിന് ശേഷം ദൈവം പറയുന്ന വാക്കുകളെ ഉദ്ധരിച്ചുകൊണ്ടാണ് ടിം തന്റെ വാദഗതികളെ നിരത്തിയത്. എല്ലാം നന്നായിരിക്കുന്നു എന്നാണ് ദൈവം പ്രപഞ്ചസൃഷ്ടി നടത്തിയതിന് ശേഷം പറഞ്ഞത്.

അതുപോലെ ഫ്രാന്‍സിസ് മാര്‍പാപ്പ സ്വവര്‍ഗ്ഗരതിക്കാരായ വൈദികരെക്കുറിച്ചുള്ള ചോദ്യത്തിന് പറഞ്ഞ പ്രതികരണവും അദ്ദേഹം ഉദാഹരിച്ചു. അവരെ വിധിക്കാന്‍ ഞാനാര് എന്നായിരുന്നു പാപ്പയുടെ ചോദ്യം.

സ്വന്തം വാദഗതികള്‍ വിജയിക്കാന്‍ വേണ്ടി സാത്താന്‍ പോലും വചനം ഉദ്ധരിക്കാറുണ്ട് എന്ന കാര്യം നമുക്കിവിടെ ഓര്‍മ്മിക്കാം.ടിം കെയ്‌ന്റെ വഴിയും അതുതന്നെയല്ലേ?

You must be logged in to post a comment Login