കത്തോലിക്കാ രൂപത മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വമരുളുന്നു

കത്തോലിക്കാ രൂപത മുസ്ലീം അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വമരുളുന്നു

ഇറ്റലി: നോര്‍ത്തേണ്‍ ഇറ്റലിയിലെ കത്തോലിക്കാ രൂപത അഭയാര്‍ത്ഥികള്‍ക്ക് ആതിഥേയത്വമരുളുന്നു. ഫ്രാന്‍സിലേക്ക് ട്രെയിന്‍ വഴി കടക്കാന്‍ ശ്രമിച്ച ഈ അഭയാര്‍ത്ഥികളുടെ എണ്ണം അമ്പതിനടുത്ത് വരും. ഇവരില്‍ ഭൂരിപക്ഷവും മുസ്ലീങ്ങളാണ്.

റമസാന്റെ ആരംഭത്തോട് അനുബന്ധിച്ച് കാരിത്താസ് ഇറ്റലി, ഫ്രാന്‍സിലെ രണ്ട് ചാരിറ്റിപ്രസ്ഥാനങ്ങളുമായി സഹകരിച്ച് ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും അതിര്‍ത്തികളില്‍കഴിയുന്ന മുസ്ലീം അഭയാര്‍ത്ഥികള്‍ക്കായി അറുനൂറോളം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തിരുന്നു.

ഇത് കൂടാതെയാണ് തിങ്കളാഴ്ച അമ്പതുപേരുടെ അഭയാര്‍ത്ഥിസംഘമെത്തിയത്. എരിത്രിയ, സുഡാന്‍, സിറിയ എന്നിവിടങ്ങളില്‍ നിന്നാണ് കൂടുതല്‍ അഭയാര്‍ത്ഥികളും. ബിഷപ് അന്റോണിയോ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്തു.

പാരീഷ് ഹാളില്‍ താമസം ഒരുക്കിയതിന് പുറമെ പള്ളിക്കുള്ളില്‍ തന്നെ കിടന്നുറങ്ങാനും അനുവാദം നല്കിയിട്ടുണ്ട്.

You must be logged in to post a comment Login