കത്തോലിക്കാ വൈദികനെ കാണാനില്ല

ഹെബൈ: ചൈനയിലെ ഹൈബൈ പ്രൊവിന്‍സില്‍ നിന്ന് കത്തോലിക്കാ വൈദികനായ ഫാ. യാങ് ജിയാന്‍വെയ് ഏപ്രില്‍ 15 മുതല്‍ കാണാനില്ലെന്ന് പരാതി. ഈ മാസം തന്നെ കാണാതെയാകുന്ന മൂന്നാമത്തെ വൈദികനാണ് ഫായ യാങ്. പള്ളി തകര്‍ത്ത സംഭവവുമായി ബന്ധപ്പെട്ടാണ് വൈദികനെയും കാണാതെയായിരിക്കുന്നത് എന്നാണ് വാര്‍ത്ത.

സമീപത്തുള്ള ഹെനാന്‍ പ്രവിശ്യയില്‍ ഏപ്രില്‍ 14 ന് ഒരു പാസ്റ്ററുടെ ഭാര്യയെ ജീവനോടെ കുഴിയിലിട്ട് മൂടിയിരുന്നു. പള്ളി തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ തടസം നിന്നതിനായിരുന്നു ഈ മരണശിക്ഷ.

ഫാ. യാങ് അന്‍സ്ഹുഹാങ് ഗ്രാമത്തിലെ ബാവോഡിങ്ങിലെ ഇടവക വൈദികനായിരുന്നു. അണ്ടര്‍ഗ്രൗണ്ട് സഭയില്‍ സേവനം ചെയ്തിരുന്ന വൈദികനായിരുന്നു .

വൈദികരുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും ചൈനയിലെ മനുഷ്യാവകാശലംഘനങ്ങളുടെ ഹീനമായ മുഖമാണ് ഇവ കാണിക്കുന്നത് എന്നാണ് മനുഷ്യാവകാശപ്രവര്‍ത്തകരുടെ ആരോപണം.

ചൈനയിലെ കുരിശുനീക്കലിനെതിരെ പ്രൊട്ടസ്റ്റന്റുകാരും കത്തോലിക്കരും ഒന്നുപോലെ പ്രക്ഷോഭം നടത്തിയിരുന്നു.

You must be logged in to post a comment Login