കത്തോലിക്കനായ സഹപ്രവര്‍ത്തകനെ കുരിശുമരണം അനുകരിച്ച് കുരിശില്‍ കെട്ടിയിടാന്‍ ശ്രമിച്ചു എന്ന് ആരോപിക്കപ്പെട്ടവര്‍ ചെയ്തത് മതപരമായി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള തെറ്റല്ലെന്ന് കണ്ടതിനാല്‍ യോര്‍ക്ക് ക്രൗണ്‍ കോടതി കുറ്റവിമുക്തരാക്കി.
ആന്‍ഡ്രൂ അഡിസണ്‍(31), ജോസഫ് റിച്ചാര്‍ഡ്(21), ക്രിസ്റ്റഫര്‍ ജാക്സണ്(22), അലക്സ് പുച്ചെയര്(37), എന്നിവര്‍ക്കു നേര്‍ക്കാണ് ഒന്‍പതുമാസം മുന്‍പ് ഒരു കൗമാരക്കാരനെ ഉപദ്രവിക്കാന്‍ ശ്രമിച്ചു എന്ന കുറ്റം ആരോപിക്കപ്പെട്ടത്. എന്നാല്‍ മതപരമായുള്ള പ്രകോപനമല് എന്ന് കണ്ട് കോടതി ഇവരിലെ രണ്ടു പേരെയാണ് കുറ്റവിമുക്തരാക്കിയത്.
കൗമാരക്കാരനെ പേടിപ്പെടുത്തുന്ന രീതിയിലുളള പീഡനമേല്പ്പിച്ചതില് തെറ്റുകാരായി കണ്ടതിനാല്‍ കോടതി അഡിസണെയും റോസിനെയും കുറ്റക്കാരായി വിധിച്ചു.
You must be logged in to post a comment Login