കത്തോലിക്കാ സ്‌കൂളുകളില്‍ മൂല്യബോധന ക്ലാസുകള്‍ നിര്‍ബന്ധം

 കത്തോലിക്കാ സ്‌കൂളുകളില്‍ മൂല്യബോധന ക്ലാസുകള്‍ നിര്‍ബന്ധം

downloadകൊച്ചി: കത്തോലിക്കാ സ്‌കൂളുകളില്‍  മൂല്യബോധനം നിര്‍ബന്ധമായും നടത്തണമെന്ന് കെസിബിസി. പിഒസി ഇതിന് വേണ്ടി തയ്യാറാക്കിയിരിക്കുന്ന പാഠപുസ്തകങ്ങള്‍ ഉപയോഗിച്ച് ഈ അധ്യയന വര്‍ഷം മുതല്‍ വിദ്യാലയങ്ങളില്‍ മൂല്യബോധന ക്ലാസുകള്‍ നടത്തണമെന്നും മെത്രാന്‍ സമിതി അറിയിച്ചു. കെസിബിസി വിദ്യാഭ്യാസ കമ്മീഷനാണ് ഇക്കാര്യങ്ങള്‍ വിലയിരുത്താനും നടപ്പില്‍ വരുത്താനുമുള്ള ചുമതല. ഇംഗ്ലീഷ്, മലയാളം ഭാഷകളിലാണ് പാഠപുസ്തകങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജനുവരി മൂന്നാം വാരത്തില്‍ ഒരു ദിവസം ഒരേ സമയത്ത് എല്ലാ വിദ്യാലയങ്ങളിലും പരീക്ഷ നടത്തുകയും സമ്മാനങ്ങള്‍ നല്കുകയും ചെയ്യും.

You must be logged in to post a comment Login