കത്തോലിക്ക- ആംഗ്ലിക്കന്‍ മെത്രാന്മാര്‍ സംയുക്തമായി കാന്റര്‍ബെറിയിലേക്കും റോമിലേക്കും തീര്‍ത്ഥാടനം നടത്തുന്നു

കത്തോലിക്ക- ആംഗ്ലിക്കന്‍ മെത്രാന്മാര്‍ സംയുക്തമായി കാന്റര്‍ബെറിയിലേക്കും റോമിലേക്കും തീര്‍ത്ഥാടനം നടത്തുന്നു

വത്തിക്കാന്‍: ലോകമെങ്ങുമുള്ള കത്തോലിക്കാ- ആംഗ്ലിക്കന്‍ സഭാവിഭാഗങ്ങളില്‍ നിന്നായി 36 മെത്രാന്മാര്‍ ആദ്യമായി ഒരുമിച്ച് കാന്റര്‍ബെറിയിലേക്കും റോമിലേക്കും തീര്‍ത്ഥാടനം നടത്തുന്നു. കത്തോലിക്കാസഭയും ആംഗ്ലിക്കന്‍സഭയും തമ്മിലുള്ള ഔപചാരികമായ സംവാദം ആരംഭിച്ചതിന്റെ അമ്പതാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ തീര്‍ത്ഥാടനം.

പോള്‍ ആറാമന്റെയും കാന്റര്‍ബെറി ആര്‍ച്ച് ബിഷപ്പായിരുന്ന മൈക്കല്‍ റാംസെയിയുടെയും കാലത്തായിരുന്നു ഇരുവിഭാഗങ്ങളും തമ്മിലുള്ള സംയുക്തപ്രസ്താവനയില്‍ ഒപ്പുവച്ചത്. ഇന്‍ര്‍നാഷനല്‍ ആംഗ്ലിക്കന്‍ റോമന്‍ കാത്തലിക് കമ്മീഷന്‍ ഫോര്‍ യൂനിറ്റി ആന്റ് മിഷന്റെ നേതൃത്വത്തിലാണ് തീര്‍ത്ഥാടനം നടത്തുന്നത്.

റോമും കാന്റര്‍ബെറിയും തമ്മിലുള്ള സംവാദം മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ 20000 ലാണ് ഇത് സ്ഥാപിച്ചത് കാനഡയിലെ റെജീന ആര്‍ച്ച് ബിഷപ് ഡൊണാള്‍ഡ് ബോളനും ആംഗ്ലിക്കന്‍ ബിഷപ് ഡേവിഡ് ഹാമിദുമാണ് ഇപ്പോള്‍ ചെയര്‍മാന്‍ സ്ഥാനത്തുള്ളത്.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആരംഭിച്ച് ഒക്ടോബര്‍ അഞ്ചിന് ഉച്ചകഴിഞ്ഞ് റോമില്‍ തീര്‍ത്ഥാടനം സമാപിക്കും. തീര്‍ത്ഥാടനത്തിന്റെ സമാപനച്ചടങ്ങുകളിലെ തിരുക്കര്‍മ്മങ്ങളില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയും ആംഗ്ലിക്കന്‍ നേതാവ് ജസ്റ്റിന്‍ വെല്‍ബിയും കാര്‍മ്മികത്വം വഹിക്കും.

You must be logged in to post a comment Login