കത്തോലിക്ക കോണ്‍ഗ്രസ് മോചനയാത്ര: തീം സോങ് പ്രകാശനം ചെയ്തു

കത്തോലിക്ക കോണ്‍ഗ്രസ് മോചനയാത്ര: തീം സോങ് പ്രകാശനം ചെയ്തു

Theme Song- cardinalകൊച്ചി: കത്തോലിക്ക കോണ്‍ഗ്രസ് മോചനയാത്രയുടെ തീംസോങ് പ്രകാശനം എറണാകുളം മേജര്‍ ആര്‍ച്ച് ബിഷപ്‌സ് ഹൗസില്‍ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി പ്രകാശനം ചെയ്തു. കത്തോലിക്ക കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. ബിജു പറയനിലം ആദ്യപ്രതി ഏറ്റുവാങ്ങി.

സംസ്ഥാന ഡയറക്ടര്‍ ഫാ. ജേക്കബ് പാലയ്ക്കാപ്പിള്ളി, എറണാകുളം അങ്കമാലി അതിരൂപത പ്രസിഡന്റ് സെബാസ്റ്റിന്‍ വടശ്ശേരി, സമാപന സംഗമം ജനറല്‍ കണ്‍വീനര്‍ ഡെന്നീസ് കെ. ആന്റണി, സാബു ജോസ്, ബെന്നി ആന്റണി, സാബു ആന്റണി, ബിനു മണ്ണൂര്‍ എന്നിവര്‍ പ്രസംഗിച്ചു. എറണാകുളം അങ്കമാലി അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സിജോ പൈനാടത്താണ് തീംസോങ് രചിച്ചിരിക്കുന്നത്.

You must be logged in to post a comment Login