കത്തോലിക്ക ഡോക്ടര്‍മാര്‍ ധാര്‍മ്മികതയ്ക്ക് പ്രാധാന്യം നല്‍കുന്നവരാകണം

കത്തോലിക്ക ഡോക്ടര്‍മാര്‍ ധാര്‍മ്മികതയ്ക്ക് പ്രാധാന്യം നല്‍കുന്നവരാകണം

ജക്കാര്‍ട്ട: ജോലിയെക്കാളുപരി ധാര്‍മ്മികതയ്ക്ക് കത്തോലിക്ക ഡോക്ടര്‍മാര്‍ പ്രാധാന്യം നല്‍കണം. ദൈവശാസ്ത്രപണ്ഡിതനായ ഫാദര്‍ കറോലസ് ബൊറോമിയസ് കുസ്മരിയാന്റോ പറഞ്ഞു. കത്തോലിക്ക ഡോക്ടര്‍മാര്‍ ധാര്‍മ്മിക മൂല്യങ്ങള്‍ മുറുകെ പിടിച്ച് മനുഷ്യജീവന്, പ്രത്യേകിച്ചും ജനിക്കാത്ത കുഞ്ഞുങ്ങളുടെ ജീവന്‍ സംരക്ഷിക്കുന്നവരാകണമെന്ന് ഫാദര്‍ കുസ്മരിയാന്റോ പറഞ്ഞു.

ജീവന്‍ നിലനിര്‍ത്തുകയെന്നതാണ് ഏറ്റവും വലിയ മൂല്യമെന്ന് ജക്കാര്‍ട്ടിയില്‍ ഒരുക്കിയ സെമിനാറില്‍ കത്തോലിക്ക ഡോക്ടര്‍മാരോട് സംസാരിക്കവെ വൈദികന്‍ കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക സഭയുടെ വിശ്വാസപ്രകാരം ഗര്‍ഭധാരണം മുതല്‍ ഭ്രൂണത്തെ ജീവനുള്ള ശിശുവായാണ് കണക്കാക്കുന്നത്. അതിനാല്‍ ഭ്രൂണത്തെ നശിപ്പിക്കുന്ന എന്തുതരം പ്രവര്‍ത്തികളും നീതീകരിക്കാന്‍ പാടുള്ളതല്ലയെന്ന് അദ്ദേഹം ഡോക്ടര്‍മാരെ ഓര്‍മ്മപ്പെടുത്തി. “പിറന്നുവീഴാത്തകുട്ടികളെ മാനിക്കുക: ആധുനിക ലോകത്ത് കത്തോലിക്ക ഡോക്ടര്‍മാര്‍ നേരിടുന്ന വെല്ലുവിളികള്‍” എന്ന പേരില്‍ ജക്കാര്‍ട്ട അതിരൂപത നടത്തിയ സെമിനാറില്‍ സംസാരിക്കുകയായിരുന്നു ഇദ്ദേഹം.

You must be logged in to post a comment Login