കത്തോലിക്ക നേതാവായ മെനിസെസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കത്തോലിക്ക ബിഷപ്പുമാര്‍

കത്തോലിക്ക നേതാവായ മെനിസെസിന്റെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തി കത്തോലിക്ക ബിഷപ്പുമാര്‍

മുബൈ: ഓള്‍ ഇന്ത്യ കാത്തലിക്ക് യൂണിയന്‍ മുന്‍ പ്രസിഡന്റായ ജോര്‍ജ്ജ് മെനിസെസിന്റെ മരണത്തില്‍ കാത്തലിക്ക് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അനുശോചനം
രേഖപ്പെടുത്തി. സഭയിലെ ശ്രേഷ്ഠനും ധീരനുമായൊരു വ്യക്തിയെന്ന് ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ജോര്‍ജ്ജ് മെനസെസിനെ വിളിച്ചു.

സെപ്റ്റംബര്‍ 10ന് മുബൈയില്‍ വച്ചാണ് വാര്‍ദ്ധക്യ സംബന്ധമായ രോഗം മൂലം തന്റെ 87-ാം വയസ്സില്‍ ഇദ്ദേഹം മരണമടഞ്ഞത്. 1986 മുതല്‍ നാലു വര്‍ഷം ഇദ്ദേഹം കാത്തലിക്ക് യൂണിയന്‍ പ്രസിഡന്റായി സേവനമനുഷ്ഠിച്ചു.

പ്രമുഖ മാധ്യമപ്രവര്‍ത്തകനായും, അവാര്‍ഡ് ജേതാവും പ്രചോദനാത്മക പ്രാസംഗികനുമായ ജോര്‍ജ്ജ് മെനസെസിനെ ഇന്ത്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറി ബിഷപ്പ് തിയോഡറെ മസ്‌കാറെന്‍ഹാസ് ശനിയാഴ്ച പുറത്തിറക്കിയ പ്രസ്താപനയില്‍ സ്മരിച്ചു.

ആത്മായര്‍ക്കു വേണ്ടിയുള്ള പോന്തിഫിക്കല്‍ കൗണ്‍സില്‍ അംഗമെന്ന നിലയിലും, ഫെഡറേഷന്‍ ഓഫ് ഏഷ്യന്‍ ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് അംഗമെന്ന നിലയിലും ഇന്ത്യയിലെ കത്തോലിക്ക സഭയില്‍ അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്ക്‌
ബിഷപ്പ് തന്റെ പ്രസ്താപനയില്‍ ജോര്‍ജ്ജിനെ അനുസ്മരിച്ച് നന്ദി രേഖപ്പെടുത്തി.

You must be logged in to post a comment Login