കത്തോലിക്ക മന:ശാസ്ത്രജ്ഞരുടെ കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

കത്തോലിക്ക മന:ശാസ്ത്രജ്ഞരുടെ കോണ്‍ഫറന്‍സിന് ഇന്ന് തുടക്കം

പനാജി: കത്തോലിക്ക മന:ശാസ്ത്രജ്ഞരുടെ പതിനേഴാമത് ദേശീയ കോണ്‍ഫറന്‍സ് ഗോവയില്‍ തുടങ്ങി. ഗോവയിലെ സെന്റ് ജോസഫ് വാസ് സ്പിരിച്വല്‍ റിന്യൂവല്‍ സെന്ററില്‍ സെപ്റ്റംബര്‍ 30 മുതല്‍ ഒക്ടോബര്‍ 2വരെയാണ് കോണ്‍ഫറന്‍സ്.

മൂന്ന് ദിവസം നീണ്ടു നില്‍ക്കുന്ന കോണ്‍ഫറന്‍സില്‍ പരിസ്ഥിതി, കുട്ടികളുടെ ക്ഷേമം, മദ്യാസക്തി തുടങ്ങിയ വിഷയങ്ങള്‍ ചര്‍ച്ചചെയ്യും. ആര്‍ച്ച്ബിഷപ്പ് ഫിലിപ്പി നേരി ഫെറാവോയുടെ നേതൃത്വത്തിലുള്ള ദിവ്യബലിയോടെയാണ് കോണ്‍ഫറന്‍സ് ആരംഭിച്ചത്.

ഭൂമിയുടെ സൈക്കോ-സോഷ്യോ സംരക്ഷണം, സുസ്ഥിര വികസനം, ഇക്കോ-സ്പിരിച്വാലിറ്റി, എന്‍വയണ്‍മന്റല്‍ സൈക്കോളജി എന്നീ വിഷയങ്ങള്‍ ആദ്യ ദിനത്തില്‍ പാനല്‍ ചര്‍ച്ച ചെയ്യും. കുട്ടികള്‍ക്കു നേര്‍ക്കുള്ള ലൈംഗിക ചൂഷണം എതിര്‍ക്കുന്നതിനായി അവരെ ശക്തരാക്കുന്നതിനെ സംബന്ധിച്ച് രണ്ടാം ദിനം ചെര്‍ച്ച ചെയ്യും. കോണ്‍ഫറന്‍സിന്റെ അവസാന ദിനത്തില്‍ മദ്യപാനം കുട്ടികളിലുണ്ടാക്കുന്ന ആഘാതം, മദ്യപാനിയുടെ കുടുംബാംഗങ്ങളെ പരിചരിക്കേണ്ട വിധം, ആത്മഹത്യയെ ഒഴിവാക്കല്‍ എന്നിവ ഉള്‍പ്പെടും.

You must be logged in to post a comment Login