കത്തോലിക്ക മെത്രാന്‍ പ്രതിനിധി കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കറിനെ സന്ദര്‍ശിച്ചു

കത്തോലിക്ക മെത്രാന്‍ പ്രതിനിധി കേന്ദ്രമന്ത്രി  പ്രകാശ് ജാവ്‌ദേക്കറിനെ സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി: ക്രിസ്ത്യന്‍, മുസ്ലീം, സിക്ക് വിഭാഗക്കാര്‍ അടങ്ങുന്ന മതന്യൂനപക്ഷങ്ങളിലെ ഏതാനും പ്രതിനിധികള്‍ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവ്‌ദേക്കറിനെ സെപ്റ്റംബര്‍ 29ന് സന്ദര്‍ശിച്ചു. തയ്യാറായിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ നയത്തിലെ ആശങ്കകള്‍ പങ്കുവയ്ക്കുന്നതിനാണ് സംഘം കേന്ദ്ര മന്ത്രിയെ സന്ദര്‍ശിച്ചത്.

പ്രതിനിധി അംഗങ്ങളില്‍ ഒരാളും, ഇന്ത്യയിലെ കത്തോലിക്ക ബിഷപ്പ്‌സ് കോണ്‍ഫറന്‍സ് ജനറല്‍ സെക്രട്ടറിയുമായ തിയോഡോറെ മസ്‌കരിനാസ് വിദ്യാഭ്യാസ, ആരോഗ്യ മേഖലയില്‍ ക്രിസ്ത്യന്‍ വിദ്യാര്‍ത്ഥികള്‍ രാജ്യ പുരോഗതിക്കായി നല്‍കുന്ന സേവനങ്ങളെക്കുറിച്ച് മന്ത്രിയോട് പറഞ്ഞു.

കൂടാതെ ബിഷപ്പ് സിബിസിഐയുടെ വിദ്യാഭ്യാസത്തിനും സംസ്‌കാരത്തിനുമായുള്ള ഓഫീസ് വിദ്യാഭ്യാസ നയത്തെക്കുറിച്ച് പുറത്തിറക്കിയ പുതിയ ഡോക്യുമെന്റ് കേന്ദ്ര മന്ത്രിക്ക് കൈമാറി.

പുതിയ പാഠ്യപദ്ധതി സ്വീകരിക്കുക, പുതിയ പഠനരീതി ആവഷ്‌കരിക്കുക, കുട്ടികളുടെ ആവശ്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക, തുടങ്ങി കുട്ടികളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യം വച്ചുകൊണ്ട്‌
പഠനമേഖലയില്‍ നടപ്പിലാക്കേണ്ട മാറ്റങ്ങളെക്കുറിച്ചും കേന്ദ്ര മന്ത്രിയുമായി സംസാരിച്ചു.

You must be logged in to post a comment Login