കത്തോലിക്ക യൂണിവേഴ്‌സിറ്റിയില്‍ വേണ്ടത് കത്തോലിക്കാ സ്റ്റാഫുകളെന്ന് പ്രമുഖ സര്‍വ്വകലാശാലാ അദ്ധ്യാപകന്‍

കത്തോലിക്ക യൂണിവേഴ്‌സിറ്റിയില്‍ വേണ്ടത് കത്തോലിക്കാ സ്റ്റാഫുകളെന്ന് പ്രമുഖ സര്‍വ്വകലാശാലാ അദ്ധ്യാപകന്‍

യൂണിവേഴ്‌സിറ്റി കത്തോലിക്കാ യൂണിവേഴ്‌സിറ്റിയാകണമെങ്കില്‍ അതിലെ അധ്യാപകരും കത്തോലിക്കരായിരിക്കണം. അമേരിക്കയിലെ കത്തോലിക്കാ യൂണിവേഴ്‌സിറ്റി പ്രസിഡന്റായ ജോണ്‍ ഗാര്‍വ്വെ പറഞ്ഞു.

‘എനിക്ക് ഒരുകാര്യം വ്യക്തമാക്കണം. കത്തോലിക്കാ യൂണിവേഴ്‌സിറ്റിക്ക് ജന്മം നല്‍കുകയെന്നത് വലിയ സങ്കീര്‍ണ്ണമുള്ള കാര്യമല്ല.’ നാപാ ഇന്‍സ്റ്റിറ്റ്യൂട്ടിലെ വാര്‍ഷിക കോണ്‍ഫറന്‍സില്‍ സംസാരിക്കവെ ഗാര്‍വ്വെ പറഞ്ഞു.

1990ല്‍ വി. ജോണ്‍ പോള്‍ മാര്‍പാപ്പ ഇതിനെക്കുറിച്ച് എക്‌സ് കോര്‍ഡെ എക്ലെസിയയില്‍ വ്യക്തമാക്കിയിരുന്നു. മാര്‍പാപ്പ പറഞ്ഞതു പ്രകാരം കത്തോലിക്ക യൂണിവേഴ്‌സിറ്റിയുടെ സ്വഭാവം നിലനിര്‍ത്തുന്നതിന് ബിഷപ്പുമാര്‍ മേല്‍നോട്ടം വഹിക്കണമെന്നല്ല. മറിച്ച്‌ യൂണിവേഴ്‌സിറ്റിയില്‍ കത്തോലിക്ക അധ്യാപകരെ നിയോഗിച്ചാല്‍ ആ യൂണിവേഴ്‌സിറ്റി കത്തോലിക്കാ യൂണിവേഴ്‌സിറ്റിയായിത്തീരും. ഗാര്‍വ്വെ കൂട്ടിച്ചേര്‍ത്തു.

You must be logged in to post a comment Login