കഥകള്‍ ബാക്കിയാക്കി ബോബ് യാത്രയായി…

കഥകള്‍ ബാക്കിയാക്കി ബോബ് യാത്രയായി…

ഒടുവില്‍ ഇനിയും പറയാത്ത അനേകം കഥകള്‍ ബാക്കിവെച്ച് ബോബ് യാത്രയായി, പ്രിയതമ പോയിടത്തേക്കു തന്നെ. ഫെബ്രുവരി 13 നാണ് EWTV ടെലിവിഷന്‍ അവതാരകന്‍ ബോബ് ലോര്‍ഡ് അന്തരിച്ചത്. സംസ്‌കാരം 26 ന് അര്‍ക്കന്‍സാസിലെ മോറിള്‍ട്ടണ്‍ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ചില്‍ നടക്കും.

മദര്‍ ഏഞ്ചലിക്ക സ്ഥാപിച്ച EWTV യില്‍ വിശുദ്ധരെക്കുറിച്ചും ദിവ്യകാരുണ്യ അത്ഭുതങ്ങളെക്കുറിച്ചും സഭാചരിത്രത്തില്‍ നാഴികക്കല്ലായ ചരിത്ര സംഭവങ്ങളെക്കുറിച്ചുമൊക്കെ വിവരണങ്ങള്‍ നല്‍കിയിരുന്ന പ്രോഗ്രാമുകള്‍ ഭാര്യ പെന്നിയുമൊത്ത് ബോബ് നിര്‍മ്മിച്ചിരുന്നു. സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ സന്ദര്‍ശിച്ചാണ് ഇരുവരും വിവരണങ്ങള്‍ നല്‍കിയിരുന്നത്. സുവിശേഷ പ്രഘോഷണത്തിനായി മാറ്റിവെയ്ക്കപ്പെട്ട ഈ ദമ്പതികളുടെ ജീവിതം എല്ലാവര്‍ക്കും മാതൃകയായിരുന്നു. ഇരുവരുടേയും അവതരണരീതിയും ഏറെ പ്രശംസിക്കപ്പെട്ടിരുന്നു.

200 ലേറെ ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ബോബും പെന്നിയും ചേര്‍ന്ന് നിര്‍മ്മിച്ചിട്ടുണ്ട്. ഇരുവരുടേയും പരിപാടിക്ക് ഒട്ടേറെ പ്രേക്ഷകരുമുണ്ടായിരുന്നു. 25 ഓളം പുസ്തകങ്ങളും ബോബ് രചിച്ചിട്ടുണ്ട്.

2014 ജനുവരി 21 നാണ് പെന്നി മരിച്ചത്. ഇപ്പോള്‍ ബോബും യാത്രയായിരിക്കുന്നു. പറഞ്ഞിട്ടും മതിയാകാത്ത, ഇതുവരെ പറയാത്ത അനേകായിരം കഥകള്‍ വീണ്ടും ഒരുമിച്ചിരുന്നു പറയാന്‍..

You must be logged in to post a comment Login