കനത്തസുരക്ഷ ഉറപ്പുവരുത്തി ദിവ്യകാരുണ്യകോണ്‍ഗ്രസ്

മാനില: അന്തര്‍ദ്ദേശീയ ദിവ്യകാരുണ്യ കോണ്‍ഗ്രസ് കനത്ത സുരക്ഷയുടെ മധ്യത്തിലായിരിക്കും നടക്കുക എന്ന്് സെബു സഹായ മെത്രാന്‍ ഡെന്നീസ് വില്ലാരോജോ അറിയിച്ചു. ജക്കാര്‍ത്തയില്‍ ജനുവരി 14 ന് നടന്ന തീവ്രവാദി ആക്രമണത്തില്‍ ഏഴു പേര്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ദിവ്യകാരുണ്യകോണ്‍ഗ്രസിന്റെ സുരക്ഷയെക്കുറിച്ച് സഭ ജാഗ്രത പുലര്‍ത്തുന്നത്. കോണ്‍ഗ്രസിന്റെ സെക്രട്ടറി ജനറലാണ് ബിഷപ് ഡെന്നീസ്. 90 രാജ്യങ്ങളില്‍ നിന്നായി 15,000 പേരാണ് ദിവ്യകാരുണ്യകോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. 24 മുതല്‍ 31 വരെയാണ് കോണ്‍ഗ്രസ്.

You must be logged in to post a comment Login