കനേഡിയന്‍ സമൂഹത്തിലേക്ക് അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ പരിശ്രമിച്ച് അഭയാര്‍ത്ഥിയായിരുന്ന സിഇഒ

കനേഡിയന്‍ സമൂഹത്തിലേക്ക് അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളിക്കാന്‍ പരിശ്രമിച്ച് അഭയാര്‍ത്ഥിയായിരുന്ന സിഇഒ

35-ാം വാര്‍ഷികം ആഘോഷിക്കുന്ന കാല്‍ഗരി കാത്തലിക്ക് ഇമ്മിഗ്രേഷന്‍ സൊസൈറ്റി(സിസിഐഎസ്)യുടെ മിഷന്‍ അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുകയെന്ന്
മാത്രമല്ല മറിച്ച്, അവരെ പുനരധിവസിപ്പിച്ച് കാനഡയിലെ സമൂഹത്തിലേക്ക് ഒള്‍ക്കൊള്ളിക്കുക കൂടിയാണ്. കാരണം, അവരുടെ ഇപ്പോളത്തെ സിഇഒ 1988ല്‍ ഇറാനിലെ ബഹായില്‍ നിന്നുള്ള
അഭയാര്‍ത്ഥിയായി ഒരിക്കല്‍ കാനഡയില്‍ എത്തിച്ചേര്‍ന്ന വ്യക്തിയാണ്.അതിനാല്‍ത്തന്നെ മറ്റേത് സിഇഒയ്ക്കാണ് അഭയാര്‍ത്ഥിയുടെ വിഷമങ്ങളെ ഇത്രയധികം മനസ്സിലാക്കാന്‍ സാധിക്കുക.

തങ്ങളുടെ കമ്യൂണിറ്റിയുടെ സഹായത്തോടെ അഭയാര്‍ത്ഥികളെ തങ്ങളുടെ
സ്വന്തം മഹത്വം വീണ്ടെടുത്ത് അവരെ തങ്ങളുടെ സമൂഹത്തിന്റെ ഭാഗമാക്കുകയെന്നതാണ് തങ്ങളുടെ സംഘടനയുടെ ലക്ഷ്യം. സിസിഐഎസിന്റെ സിഇഒയായ ഫാരിബോര്‍സ് ബിര്‍ജാണ്ടിയന്‍ പറഞ്ഞു.

1988ല്‍ ക്യാനഡയില്‍ തനിച്ചായിരുന്നില്ല ബിര്‍ജാണ്ടിയന്‍ എത്തിയത്. അന്ന് അദ്ദേഹത്തിനൊപ്പം
300 അംഗങ്ങള്‍ കൂടിയുണ്ടായിരുന്നു. അവര്‍ ഇന്ന് സിസിഐഎയുടെ സ്റ്റാഫാണ്.

സര്‍ക്കാര്‍ തലത്തിലും സ്വകാര്യ തലത്തിലും അഭയാര്‍ത്ഥികളെ സ്‌പോണ്‍സര്‍ ചെയ്യുകയാണ് സിസിസഐഎസ് ചെയ്യുന്നത്. 2013ല്‍ സിറിയയില്‍ നിന്നുള്ള 500 അഭയാര്‍ത്ഥികളെ മറ്റു സംഘടനകള്‍ക്കൊപ്പം സ്‌പോണ്‍സര്‍ ചെയ്ത് തുടങ്ങിയ ഇവര്‍ മറ്റ് പ്രദേശങ്ങളിലും 75ശതമാനം സ്‌പോണ്‍സര്‍ഷിപ്പികളും ഉറപ്പുവരുത്തി.

അഭയാര്‍ത്ഥികളുടെ പ്രശ്‌നങ്ങള്‍ സ്വന്തം അനുഭവങ്ങളിലൂടെ അറിയാവുന്ന ഇദ്ദേഹം അവരുടെ ദുരിതങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി പരിശ്രമിക്കുകയാണ്. ഒപ്പം കൂടെയുള്ളവരെ ഇതിനായി നിര്‍ബന്ധിക്കുകയും ചെയ്യുന്നു.

You must be logged in to post a comment Login