കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം, പ്രതി അറസ്റ്റില്‍

കന്യാസ്ത്രീകളെ കൊലപ്പെടുത്തിയ സംഭവം, പ്രതി അറസ്റ്റില്‍

വാഷിംഗ്ടണ്‍:  മിസിസിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റുമരിച്ച സംഭവത്തിലെ പ്രതിയെ അറസ്റ്റു ചെയ്തു. 46 കാരനായ പ്രതി നേഡ്‌നി സാന്റേഗ്‌സിനെ അനിഷ്ടസംഭവങ്ങള്‍ ഇല്ലാതെ പിടികൂടാന്‍ കഴിഞ്ഞു.

സിസ്റ്റര്‍ ഹോളാ മെറിന്‍, സിസ്റ്റര്‍ മാര്‍ഗരറ്റ് എന്നിവരെയാണ്‌ മിസിസിപ്പിയിലെ ചെറിയ പട്ടണമായ ഡ്യൂറന്റില്‍ ഓഗസ്റ്റ് 25 നു രാവിലെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
വീട്ടില്‍നിന്നും പത്തുമൈല്‍ അകലെ ജോലിചെയ്തിരുന്ന ക്ലിനിക്കില്‍ രാവിലെ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

വീട്ടില്‍ നിന്നും കാണാതായ ടൊയോട്ടോ കാര്‍ ഒരുമൈല്‍ അകെലെ നിന്നും കണ്ടെടുത്തു.
മോഷണശ്രമം പരജയപ്പെട്ടതാണ് കൊലപാതകത്തിനു പിന്നിലെ കാരണം എന്നു സംശയിക്കുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ ഡിറ്റന്‍ഷന്‍ സെന്‌ററിലേക്ക് മാറ്റി. കൂടുതല്‍ അന്വേഷണങ്ങള്‍ നടന്നുവരികയാണ്‌.

You must be logged in to post a comment Login