കന്യാസ്ത്രീകളുടെ കൊലപാതകിയെ തൂക്കിലേറ്റരുതെന്ന് ബന്ധുക്കളും സഹസന്യാസിനിമാരും

കന്യാസ്ത്രീകളുടെ കൊലപാതകിയെ തൂക്കിലേറ്റരുതെന്ന് ബന്ധുക്കളും സഹസന്യാസിനിമാരും

മിസിസിപ്പി: സിസ്റ്റര്‍ മാര്‍ഗററ്റ് ഹെല്‍ഡിന്റെയും പൗലാ മെറിലിന്റെയും കൊലപാതകിയായ നാല്പത്തിയാറുകാരന്‍ സാന്‍ഡേഴ്‌സിനെ തൂക്കിലേറ്റരുതെന്ന് കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും സഹസന്യാസിമാരും പൊതുവായി ആവശ്യപ്പെട്ടു. വധശിക്ഷയെ അവര്‍ പരസ്യമായി എതിര്‍ക്കുകയും ചെയ്തു.

മിസിസിപ്പിയിലുള്ള ഹൗസില്‍ കുത്തേറ്റ നിലയിലാണ് കന്യാസ്ത്രീമാരെ കണ്ടെത്തിയത്. കൊലപാതകത്തിന്റെ ഉത്തരവാദിത്തം റോഡ്‌നി സാന്‍ഡേഴ്‌സ് ഏറ്റെടുത്തു. പക്ഷേ കാരണം എന്താണ് എന്ന് അധികാരികള്‍ വെളിപ്പെടുത്തിയിട്ടില്ല.

സാന്‍ഡേഴ്‌സിന്റെ വാദം കേള്‍ക്കാന്‍ അയാളുടെ ഭാര്യയും എത്തിയിരുന്നു. അയാം സോറി.. എന്താണ് നിങ്ങളോട് പറയേണ്ടതെന്ന് എനിക്കറിയില്ല. അയാം സോറി..എനിക്കിത് സഹിക്കാനാവുന്നില്ല. ഓ എന്റെ ദൈവമേ..ഭാര്യ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്കും സഹസന്യാസിനിമാര്‍ക്കും മുമ്പില്‍ വിങ്ങിപ്പൊട്ടി.

You must be logged in to post a comment Login