കന്യാസ്ത്രീകളുടെ വധം, പോലീസ് അന്വേഷണം ആരംഭിച്ചു

കന്യാസ്ത്രീകളുടെ വധം, പോലീസ് അന്വേഷണം ആരംഭിച്ചു

വാഷിംഗ്ടണ്‍ : അമേരിക്കയിലെ മിസിസിപ്പിയില്‍ രണ്ടു കന്യാസ്ത്രീകള്‍ കുത്തേറ്റുമരിച്ച സംഭവത്തില്‍ പ്രതികള്‍ക്കു വേണ്ടി പോലീസ് അന്വേഷണം ആരംഭിച്ചു. സി. പൗളാ മെറില്‍, സി. മാര്‍ഗരറ്റ് ഹെല്‍ഡ് എന്നിവരാണ് കൊല്ലപ്പെട്ടത്. നഴ്‌സുമാരായ ഇരുവരും പടിഞ്ഞാറന്‍ മിസിസിപ്പിയിലെ ഡുറാന്റില്‍ പാവങ്ങള്‍ക്കായി സഭ നടത്തുന്ന ക്ലിനിക്കില്‍ വര്‍ഷങ്ങളായി സേവനം ചെയ്തുവരികയായിരുന്നു.ക്ലിനിക്കിലെ സേവനത്തിനു പുറമേ, പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കു പുസ്തകവും സ്‌കൂള്‍ സാമഗ്രികളും മറ്റും ഇവര്‍ വിതരണം ചെയ്തിരുന്നു.

വ്യാഴാഴ്ച ക്ലിനിക്കില്‍ ജോലിക്കെത്താതിനെത്തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ഇരുവരെയും താമസസ്ഥലത്ത് മരിച്ചനിലയില്‍ കണെ്ടത്തിയത്. മോഷണത്തിനെത്തിയ അക്രമികളാണ് ഘാതകരെന്നാണു സൂചന. കന്യാസ്ത്രീകള്‍ ഉപയോഗിച്ചിരുന്ന ടൊയോട്ട കൊറോള കാര്‍ ഒരു മൈലകലെ പലചരക്കുകടയ്ക്കു പിറകില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണെ്ടത്തി. സി. പൗളാ മെറില്‍ സിസ്‌റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് നസ്രത് സഭാംഗവും സി. മാര്‍ഗരറ്റ് സ്‌കൂള്‍ ഓഫ് സിസ്റ്റേഴ്‌സ് ഓഫ് സെന്റ് ഫ്രാന്‍സിസ് സഭാംഗവുമാണ്.

You must be logged in to post a comment Login