കന്യാസ്ത്രീകള്‍ കാഴ്ചയുടെ അംബാസിഡര്‍മാരാകുന്നു

കന്യാസ്ത്രീകള്‍ കാഴ്ചയുടെ അംബാസിഡര്‍മാരാകുന്നു

ബാംഗ്ലൂര്‍: രാജ്യത്ത് കാഴ്ചതകരാര്‍ മൂലം കഷ്ടപ്പെടുന്നവരുടെ വേദനകള്‍ക്ക് പരിഹാരമായി വിവിധ കോണ്‍ഗ്രിഗേഷനുകളിലെ അറുപത് കന്യാസ്ത്രീകള്‍ കണ്ണ് ദാനം ചെയ്യാന്‍ സന്നദ്ധരാകുന്നു. വിഷന്‍ മൂവ്‌മെന്റ്  പദ്ധതിയുടെ ഭാഗമായാണ് കണ്ണുകള്‍ ദാനം ചെയ്യാന്‍ കന്യാസ്ത്രീകള്‍ സന്നദ്ധത വ്യക്തമാക്കിയത്.

കണ്ണ് ദാനം ചെയ്യുന്ന പതിവ് ഇന്ത്യന്‍ സമൂഹത്തില്‍ വ്യാപകമാകാതിരിക്കുന്ന സാഹചര്യത്തില്‍ കണ്ണ് ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത ഓര്‍മ്മിപ്പിക്കാനായാണ് ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്ന് വിഷന്‍ മൂവ്‌മെന്റിന് നേതൃത്വം നല്കുന്ന ഫാ.ജോര്‍ജ് കണ്ണന്താനം അറിയിച്ചു. ഓരോ വര്‍ഷവും ഇന്ത്യയ്ക്ക 140,000 കോര്‍ണിയ ഓപ്പറേഷന്‍ ആവശ്യം വരാറുണ്ടെങ്കിലും 40,000 കോര്‍ണിയാകള്‍ മാത്രമേ ദാനം ചെയ്ത് കിട്ടാറുള്ളൂ. ഒരു ലക്ഷത്തോളം ആളുകള്‍ ഇന്നും കോര്‍ണിയ ട്രാന്‍സ്പ്ലാന്റിന് വേണ്ടി കാത്തിരിക്കുന്നവരാണ്.

നേത്രദാനം പ്രോത്സാഹിപ്പിക്കുക, ഈ കന്യാസ്ത്രീകളെ പോലെ കണ്ണ് ദാനം ചെയ്യാന്‍ സന്നദ്ധരാകുക. ഫാ. ജോര്‍ജ് പറയുന്നു.

You must be logged in to post a comment Login