കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസ്: വിചാരണ കൊല്‍ക്കൊത്തയിലേക്ക് മാറ്റി

കന്യാസ്ത്രീയെ കൂട്ടമാനഭംഗം ചെയ്ത കേസ്: വിചാരണ കൊല്‍ക്കൊത്തയിലേക്ക് മാറ്റി

കൊല്‍ക്കൊത്ത. കൂട്ടമാനഭംഗത്തിന് ഇരയായ റാണാഘട്ടിലെ കന്യാസ്ത്രീയുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് വിചാരണ റാണാഘട്ടില്‍ നിന്ന് കൊല്‍ക്കൊത്തയിലെ ബാങ്ക്ഷാല്‍ കോടതിയിലേക്ക് മാറ്റി. എഴുപത്തിരണ്ടുകാരിയായ സിസ്റ്റര്‍ താന്‍ റാണാഘട്ടില്‍ സുരക്ഷിതയല്ലെന്ന് വിശദമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൊല്‍ക്കൊത്ത ഹൈക്കോര്‍ട്ട് വിചാരണക്കോടതി മാറ്റിയത്.

പ്രതികളായ ബംഗ്ലാദേശികള്‍ക്ക് റാണാഘട്ടുമായി ഗാഢമായ ബന്ധമാണുള്ളതെന്നും അവിടെ അവരുടെ നിരവധി ബന്ധുക്കളുണ്ടെന്നും സിസ്റ്റര്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. ഡല്‍ഹിയില്‍ നിന്ന് അവിടേയ്ക്ക് വിചാരണയ്ക്കായി വരാനും തനിക്ക് ബുദ്ധിമുട്ടുണ്ട്. സിസ്റ്റര്‍ പറഞ്ഞു.

സംഭവത്തെതുടര്‍ന്ന് സിസ്റ്റര്‍ ഇപ്പോള്‍ ഡല്‍ഹിയിലാണ് താമസം. രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ചുകളഞ്ഞതായിരുന്നു എഴുപത്തിരണ്ടുകാരിയായ കന്യാസ്ത്രീ കൂട്ടമാനഭംഗത്തിന് ഇരയായ സംഭവം.

You must be logged in to post a comment Login