കമ്പോഡിയായിലെ വ്യാജ വൈദ്യന്‍മാര്‍

കമ്പോഡിയായിലെ വ്യാജ വൈദ്യന്‍മാര്‍

combodiaഒരു ആരോഗ്യകേന്ദ്രത്തെ അനുസ്മരിപ്പിക്കുന്ന ആ കൊച്ചു മുറിയിലെ ഫോണ്‍ മുഴങ്ങിയപ്പോള്‍ അദ്ദേഹം തന്റെ മരുന്നുകള്‍ കുത്തിനിറച്ച ബാഗുമെടുത്ത് ബൈക്കില്‍ യാത്രയായി. വികസനമെന്തെന്ന് കേട്ടുകേള്‍വി പോലുമില്ലാത്ത കമ്പോഡിയായിലെ ഏതെങ്കിലും കുഗ്രാമത്തിലേകാവും ആ യാത്ര. കമ്പോഡിയായുടെ വടക്കു ഭാഗത്ത് സ്ഥിതി ചെയ്യുന്ന കപോങ് സ്പൂ പ്രദേശത്തേകാണ് ഇന്നത്തെ യാത്ര. അവിടെ അദ്ദേഹത്തിന്റെ വരവും കാത്ത് ഇരുപത്തിയേഴുകാരനായ ചെയ് ടാന്‍ ഉണ്ടായിരുന്നു. വയറുവേദന കൊണ്ട് പുളയുകയായിരുന്ന ചെയ് ടാനെ അദ്ദേഹം വന്നപാടെ പരിശോധിച്ച് മരുന്ന് നല്‍കി.
ഇദ്ദേഹമാണ് ‘ഡോക്ടര്‍’ കെന്‍ മോണ്‍. എന്നാല്‍ പേരിന്റെ കൂടെയുള്ള ഡോക്ടര്‍ പദവി അദ്ദേഹം സ്വയം തുന്നിചേര്‍ത്തതാണ്. കെന്‍ മോണ്‍ ഒരു മെഡികല്‍ കോളേജിലും പോയി പഠിച്ചിട്ടില്ല. ഒരു മെഡികല്‍ ബിരുദവും അദ്ദേഹം കരസ്ഥമാക്കിയിട്ടുമില്ല. എന്നിട്ടും കമ്പോഡിയായിലെ ആന്‍ഗ്രോ നിജിയാങ് ഗ്രാമത്തിലെ ആയിരകണക്കിനു ജനങ്ങള്‍ മരുന്നിനും ശുശ്രൂഷയ്കുമായി പൂര്‍ണമായും ആശ്രയിക്കുന്നത് ഇദ്ദേഹം ഒരാളെയാണ്.
കെന്‍ മോണ്‍ ഒരൊറ്റപെട്ട വ്യക്തിയല്ല. കമ്പോഡിയായിലെ ജനങ്ങള്‍ ചികിത്സയ്ക്കും മരുന്നിനായും ആശ്രയിക്കുന്ന നൂറുകണക്കിന് അനധികൃത ഡോക്ടര്‍മാരില്‍ ഒരാള്‍ മാത്രം. 1970കളിലെ ഖെമര്‍ റൗഗിന്റെ ഭരണകാലത്ത് നശിച്ച് നാമവിശേഷമായി പോയ ചികിത്സാ സംവിധാനം പുനരുത്ഥരികാന്‍ രാജ്യത്തിന് ഇനിയും സാധികാതത്തിന്റെ അനന്തരഫലമാണിത്.
2012ല്‍ ഡബ്‌ളൂ.എച്ച്.ഒ നല്‍കിയ കണകനുസരിച്ച് 70% കമ്പോഡിയാകാരും ചികിത്സകായി സമീപ്പിക്കുന്നത് ഇതു പോലുള്ള അനധികൃത ഡോക്ടര്‍മാരെയും ‘ക്രൂകെമര്‍’ എന്നറിയപെടുന്ന പരമ്പരാഗത വൈദ്യന്‍മാരെയുമാണ്. എന്നാല്‍ ഈ കൂട്ടരുടെ സേവനം ഗുണത്തേകാളേറെ ദോഷമാണ് ജനങ്ങള്‍ക്ക് ചെയ്യുന്നത്. കമ്പോഡിയായില്‍ ഈ അടുത്ത് പടര്‍ന്നു പിടിച്ച ഏയ്ഡ്‌സ് രോഗത്തിന്റെ മൂലകാരണം യെംക്രൊയും എന്ന അനധികൃത ഡോക്ടറുടെ ചികിത്സാ രീതികളാണെന്ന് തെളിഞ്ഞിരുന്നു. ഒരേയൊരു സൂചിയും സിറിഞ്ചുമുപയോഗിച്ചാണ് അയാള്‍ അനേകമാളുകളെ ചികിത്സിച്ചത്. ക്രൊയൂമിന്റെ ചികിത്സയിലുണ്ടായിരുന്ന ഇരുന്നൂറിലധികം ആളുകള്‍ ഏയ്ഡ്‌സ് ബാധിതരാണെന്ന് ഇതിനോടകം തെളിഞ്ഞു.
പുതിയതായി പഠിച്ചിറങ്ങുന്ന കുട്ടി ഡോക്ടര്‍മാരെ നഗരങ്ങളിലെ സൗകര്യങ്ങള്‍ ഉപേക്ഷിച്ച് ഗ്രാമങ്ങളിലേക്ക് വരുവാന്‍ പ്രേരിപ്പിക്കുന്ന യാതൊരു പദ്ധതിയും നടപിലാകാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. 0.2:1,00,000 എന്നാതാണ് ഡോക്ടര്‍-രോഗി അനുപാതം. കമ്പോഡിയായിലെ ലക്ഷകണക്കിന് ആളുകള്‍ക്ക് മോണിനെ പോലുള്ള അനധികൃത ഡോക്ടര്‍മാരാണ് ഏക ആശ്രയം. ‘ഞാന്‍ എന്റെ ചികിത്സാ രീതികള്‍ പഠിച്ചത് സ്വന്തം ജീവിതത്തില്‍ നിന്നുമാണ്’, മോണ്‍ പറയുന്നു. ഖെമര്‍ റൗഗിലെ പട്ടാളകാരനായിരുന്ന ഇയാള്‍ 1979ല്‍ തായ്‌ലാന്‍ഡ് അതിര്‍ത്തി പ്രദേശങ്ങളിലേക്ക് കടക്കുകയും അവിടെ വച്ച് വിദേശ ഡോക്ടര്‍മാരില്‍ നിന്നും റെഡ് ക്രോസ് വോളന്റിയേഴ്‌സില്‍ നിന്നും ചികിത്സാ രീതികള്‍ പഠിക്കുകയുമായിരുന്നു.
അന്‍പത്തിയഞ്ചുകാരിയായ നുച്ച് ഡേ തന്റെ ജീവിതത്തില്‍ ഒരു യഥാര്‍ത്ഥ ഡോക്ടറെ പോലും കണ്ടിട്ടില്ല. സ്ഥിരമായി അലട്ടുന്ന വയറു വേദനയെ ചികിത്സികാന്‍ അവര്‍ മോണിനെയാണ് പൂര്‍ണമായും ആശ്രയിക്കുന്നത്. ‘ഞങ്ങള്‍ക്ക് അദ്ദേഹത്തെ വിശ്വാസമാണ്. ഇഞ്ചക്ഷന്‍ നല്‍കുവാന്‍ അദ്ദേഹം എപ്പോഴും പുതിയ സൂചിയും സിറിഞ്ചുമുപയോഗിക്കും’, നുച്ച് ഡേയുടെ അയല്‍വാസിയായ യുവോണ്‍ സിറിയാങ് പറയുന്നു. തൊടട്ടുത്ത ആര്യോഗ്യ കേന്ദ്രത്തിലേക്കുള്ള ദൂരകൂടുതലും അവിടെ നല്‍കുവാനുള്ള പണമില്ലാതത്തും കൂടാതെ അവിടെ ചെന്നു കഴിഞ്ഞാലും ഇതിലും കൂടുതലായി ഒരു ചികിത്സയും ലഭിക്കുകയില്ലയെന്ന വാസ്തവവും പാവപ്പെട്ട ഈ ജനങ്ങളെ ഇതിനു പ്രേരിപ്പിക്കുന്നു.
കമ്പോഡിയായിലെ 11,000 ആര്യോഗ്യ കേന്ദ്രങ്ങളില്‍ 43 ശതമാനവും വേണ്ടത്ര വൈദ്യന്‍മാരോ മരുന്നകളോ മറ്റു സാമഗ്രിഹകളോ ഇല്ലാത്തവയാണെന്ന് ഡബ്‌ളൂ.എച്ച്.ഒ പറയുന്നു. ഇവിടങ്ങളില്‍ സേവനമനുഷ്ഠിക്കുന്ന ചുരുക്കം ചില ഡോക്ടര്‍മാര്‍ പോലും രോഗമെന്തെന്ന് കൃത്യമായി കണ്ടുപിടികാന്‍ സാധികാത്തവരാണെന്ന് വേള്‍ഡ് ബാങ്ക് നടത്തിയ സര്‍വേയില്‍ തെൡഞ്ഞിരുന്നു. അതിനാല്‍ തന്നെ കപോങ് സ്പൂ പ്രദേശത്തെ ഈ ജനങ്ങളില്‍ ആര്‍ക്കെങ്കില്ലും മാരകമായ എന്തെങ്കില്ലും രോഗമുണ്ടായാല്‍ പിന്നെ രണ്ടെ രണ്ട് സാധ്യതകളെ അവശേഷിക്കുന്നുള്ളു. ഒന്നെങ്കില്‍ എണ്‍പതു കിലോമീറ്റര്‍ ദൂരെയുള്ള സിറ്റി ഹോസ്പിറ്റലില്‍ പോയി വിദഗ്ത ചികിത്സ നേടുക. അല്ലെങ്കില്‍ മരണത്തിന് യഥേഷ്ടം കീഴടങ്ങുക..

You must be logged in to post a comment Login