കമ്പ്യൂട്ടര്‍ ഗെയിമിലൂടെ അറിവ് പകരാനൊരുങ്ങി വൈദികന്‍

കമ്പ്യൂട്ടര്‍ ഗെയിമിലൂടെ അറിവ് പകരാനൊരുങ്ങി വൈദികന്‍

ആധുനിക മാര്‍ഗ്ഗങ്ങളിലൂടെ പുതുതലമുറയ്ക്ക് ദൈവത്തെ പകരുന്ന സ്പാനിഷ് വൈദികനാണ് ഡാനിയേല്‍ പജുവേലോ. ഒരിക്കല്‍ ആറുവയസ്സുകാരനായ തന്റെ അനന്തരവനൊപ്പം മൈന്‍ക്രാഫ്റ്റ് എന്ന കംമ്പ്യൂട്ടര്‍ ഗെയിമില്‍ മുഴുകിയിരിക്കവെയാണ് അദ്ദേഹത്തിന്റെ മനസ്സില്‍ പുതിയൊരു പഠന രീതി പിറവിയെടുത്തത്. മതബോധന ക്ലാസ്സുകളില്‍ 12 വയസ്സുള്ള കുട്ടികള്‍ക്ക് വിശ്വാസം പകര്‍ന്നു നല്‍കാന്‍ എന്തുകൊണ്ട് ഈ ഗെയിം ഉപയോഗിച്ചു കൂടായെന്ന് അദ്ദേഹം ചിന്തിച്ചു.

വൈദികന്റെ ആശയത്തില്‍ താത്പര്യം തോന്നിയ മൈക്രോസോഫ്റ്റ് സിഇഒ സത്യ നടെല്ല അദ്ദേഹത്തിന്റെ സ്‌കൂള്‍ സന്ദര്‍ശിച്ചു. പ്രൊജക്ട് അവതരിപ്പിക്കാനായി വൈദികനെ ബ്രുസെല്‍സിലേക്ക് മൈക്രോസോഫ്റ്റ് കമ്പനി ക്ഷണിച്ചു.

എഡ്യുക്കേഷന്‍ പ്രൊജക്ടിന്റെ ലക്ഷ്യം ദേവാലയം പണിയുകയെന്നതാണ്. ദേവാലയ വാസ്തുവിനെ സംബന്ധിച്ച് കുട്ടികള്‍ക്ക് അറിവുണ്ടായാല്‍ മാത്രമേ കളിയില്‍ ജയിക്കാന്‍ കഴിയൂ. അതിന് ആദ്യം ദേവാലയ സന്ദര്‍ശനം നടത്തണം.

സ്വപ്‌നത്തിലെ മതബോധനക്ലാസ്സില്‍ എന്നിരിക്കാനാവും എന്നാലോചിച്ച്
കുട്ടികളെല്ലാം ആവേശഭരിതരാണെന്ന് ഫാദര്‍ ഡാനിയേല്‍ പജുവേലോ പറഞ്ഞു.

You must be logged in to post a comment Login