കമ്മ്യൂണിസ്റ്റാണോ? പാപ്പ മറുപടി പറഞ്ഞു…

കമ്മ്യൂണിസ്റ്റാണോ? പാപ്പ മറുപടി പറഞ്ഞു…

francis-papal-plane-koreaപത്രോസിന്റെ സിംഹാസനത്തില്‍ എത്തി അധികം വൈകാതെ തന്നെ ഫ്രാന്‍സിസ് മാര്‍പാപ്പയെ പിന്തുടര്‍ന്നിരുന്ന ഒരു ചോദ്യമായിരുന്നു അങ്ങ് കമ്മ്യൂണിസ്റ്റ് പോപ്പാണോ എന്നത്? പാപ്പയുടെ ചില പ്രബോധനങ്ങളും ചില ഇടപെടലുകളുമാണ് അത്തരമൊരു സംശയത്തിന് ആക്കം കൂട്ടിയത്. ക്യൂബന്‍ സന്ദര്‍ശനത്തിനിടയിലും പാപ്പയ്ക്ക് നേരെ ഈ ചോദ്യമുയര്‍ന്നു.. അങ്ങ് ഒരു കമ്മ്യൂണിസ്റ്റ് പോപ്പാണോ? ക്യൂബയില്‍ നിന്ന് അമേരിക്കയിലേക്കുള്ള യാത്രയ്ക്കിടയിലായിരുന്നു ഇത്തവണ ആ ചോദ്യം. ഈ ചോദ്യത്തിന് പാപ്പ വ്യക്തമായി മറുപടി പറഞ്ഞത് ഇങ്ങനെയായിരുന്നു. സഭയുടെ പ്രബോധനത്തിന് വിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല എന്ന് എനിക്ക് ഉറപ്പുണ്ട്. സഭയെ പിന്തുടരുന്ന ഒരാളാണ് ഞാന്‍. ലൗദാത്തോ സീയിലുള്ളത് എന്റെ പ്രബോധനങ്ങളല്ല. സഭയുടെ സാമൂഹിക പ്രബോധനമാണ്.. ആവശ്യം വരുകയാണെങ്കില്‍ വിശ്വാസപ്രമാണം ചൊല്ലാറുമുണ്ട്. മാര്‍പാപ്പ വ്യക്തമാക്കി.

You must be logged in to post a comment Login