കമ്മ്യൂണിസ്റ്റ് കുരിശ് വേണ്ടേ വേണ്ട! ഫ്രാന്‍സിസ് പാപ്പ

കമ്മ്യൂണിസ്റ്റ് കുരിശ് വേണ്ടേ വേണ്ട! ഫ്രാന്‍സിസ് പാപ്പ

FranciscoEvoRegalo_LOsservatoreRomano_090715ഫ്രാന്‍സിസ് പാപ്പായുടെ പ്രഭാഷണങ്ങളില്‍ പാവങ്ങളോടു പക്ഷം ചേരലും അനീതിക്കെതിരായ ശബ്ദവും സോഷ്യലിസ്റ്റ് സ്വഭാവമുള്ള പ്രതിധ്വനിയും കേള്‍ക്കുന്നതു കൊണ്ട് തെറ്റിദ്ധരിച്ചാവാം ബൊളീവിയന്‍ പ്രസിഡന്റ് പാപ്പായ്ക്ക് കമ്മ്യൂണിസ്റ്റ് മാതൃകയിലുള്ള കുരിശ് കൊടുക്കാന്‍ മുതിര്‍ന്നത്. അരിവാള്‍ ചുറ്റിക രൂപത്തില്‍ ചുറ്റികയില്‍ നിന്നും രൂപമെടുക്കുന്ന കുരിശാണ് ഇവോ മോറാലിസ് പാപ്പായ്ക്ക് സമ്മാനിച്ചത്. ഉടന്‍ വന്നു പാപ്പായുടെ നിഷേധാത്മകമായ തലകുലുക്കല്‍: ഇത് ശരിയല്ല!

അരിവാള്‍ ചുറ്റിക കുരിശ് 1970 കാലഘട്ടത്തിലാണ് ഫാ. ലൂയി എസ്പിനാല്‍ കാംപ്‌സ് എന്ന സ്പാനിഷ് ജസ്വിറ്റ് പുരോഹിതന്‍ രൂപകല്‍പന ചെയ്തത്. 1980 ല്‍ ബൊളീവിയന്‍ സ്വേച്ഛാധിപത്യത്തിനെതിരെ അദ്ദേഹം പൊരുതി മരിക്കുകയായിരുന്നു.

എന്നാല്‍ ഫാ. എസ്പിനാല്‍ ഈ കുരിശു രൂപകല്പനയിലൂടെ ഉദ്ദേശിച്ചിരുന്നത് കമ്മ്യുണിസവും കത്തോലിക്കാ സഭയും തമ്മിലുള്ള സംവാദമാണെന്നും ഇത് ഫാ. എസ്പിനാലിന്റെ കുരിശിന്റെ പകര്‍പ്പാണെന്നു പെട്ടെന്ന് തിരിച്ചറിയാന്‍ കഴിയാഞ്ഞതിനാലാവാം പാപ്പാ നിഷേധാത്മകമായി പ്രതികരിച്ചതെന്ന് ഫാ. ഫെഡറിക്കോ ലൊംബാര്‍ദി പറഞ്ഞു.

 

ഫ്രേസര്‍

You must be logged in to post a comment Login