കമ്മ്യൂണിസ്റ്റ് ഗറില്ലകളുമായി സമാധാനചര്‍ച്ച; സഭയ്ക്ക് പ്രതീക്ഷ

കമ്മ്യൂണിസ്റ്റ് ഗറില്ലകളുമായി സമാധാനചര്‍ച്ച; സഭയ്ക്ക് പ്രതീക്ഷ

മാനില: ഓഗസ്റ്റ് 22 മുതല്‍ 28 വരെ ഫിലിപ്പൈന്‍സ് ഗവണ്‍മെന്റും നാഷനല്‍ ഡിമോക്രാറ്റിക് ഫ്രണ്ടും തമ്മില്‍ നടത്തുന്ന സമാധാനചര്‍ച്ചകള്‍ ഫലം കാണുമെന്ന കാര്യത്തില്‍ ഫിലിപ്പൈന്‍സിലെ സഭയ്ക്ക് പ്രതീക്ഷ. ഇരുവശത്തും ഇരുന്നുള്ള മുഖാഭിമുഖം നടത്തുന്ന ഈ ചര്‍ച്ചയെക്കുറിച്ച് വലിയ പ്രതീക്ഷയാണുള്ളതെന്ന് കാഗ്യാന്‍ ദെ ഓറേ ആര്‍ച്ച് ബിഷപ് അന്റോണിയോ ലെഡേസ്മാ പറഞ്ഞു. സമാധാനം സ്ഥാപിക്കാന്‍ നമുക്ക് വലിയ പരിശ്രമങ്ങള്‍ നടത്തേണ്ടതുണ്ട് വെടിനിര്‍ത്തല്‍ സമാധാനഉടമ്പടിക്ക് അത്യാവശ്യമാണ് എന്ന് ഫിലിപ്പൈന്‍സ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.

You must be logged in to post a comment Login