‘കരുണക്കടല്‍’ പ്രകാശനം ചെയ്തു

‘കരുണക്കടല്‍’  പ്രകാശനം ചെയ്തു

കൊച്ചി: കാരുണ്യകേരള സന്ദേശയാത്രയോടനുബന്ധിച്ച് ഗോഡ്‌സ് മ്യൂസിക്ക് തയ്യാറാക്കിയ ‘കരുണക്കടല്‍’ എന്ന  ഓഡിയോ സിഡി പ്രകാശനം ചെയ്തു. സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയാണ് പ്രകാശനകര്‍മ്മം നിര്‍വ്വഹിച്ചത്. വരാപ്പുഴ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ച്ബിഷപ്പ് ഡോ.ഫ്രാന്‍സിസ് കല്ലറക്കല്‍ സിഡി ഏറ്റുവാങ്ങി. ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട്, ഫാദര്‍ പോള്‍ മാടശ്ശേരി, ജോര്‍ജ്ജ് എഫ് സേവ്യര്‍, സാബു ജോസ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

You must be logged in to post a comment Login