കരുണയുടെ അംശം പ്രകാശിപ്പിച്ച് റോമില്‍ ചിത്രപ്രദര്‍ശനം

കരുണയുടെ അംശം പ്രകാശിപ്പിച്ച് റോമില്‍ ചിത്രപ്രദര്‍ശനം

വത്തിക്കാന്‍ സിറ്റി: റോമിലെ ക്യാപിറ്റോളിന്‍ മ്യൂസിയത്തില്‍ കരുണയുടെ ചിത്രങ്ങളുടെ പ്രദര്‍ശനം നടക്കുന്നു. ഇറ്റലിയുടെ വിവിധഭാഗങ്ങളില്‍ നിന്നുമുള്ള കരുണയുടെ 27 ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുന്നത്.

മിസെരികോര്‍ഡിയ നെല്‍ ആര്‍ട്ടെ എന്ന പേരിലുള്ള പ്രദര്‍ശനത്തില്‍ 20 ചിത്രങ്ങള്‍- വിശക്കുന്നവന് ഭക്ഷണം നല്‍കുക, ദാഹിക്കുന്നവന് കുടിക്കാന്‍ കൊടുക്കുക, പാര്‍പ്പിടമില്ലാത്തവന് പാര്‍പ്പിടം നല്‍കുക, നഗ്നനായവനെ ഉടുപ്പിക്കുക, രോഗികളെ സന്ദര്‍ശിക്കുക, ജയിലില്‍ കഴിയുന്നവരെ സഹായിക്കുക, മരിച്ചവരെ അടുക്കുക എന്നീ ഏഴു കാരുണ്യപ്രവര്‍ത്തികളെക്കുറിച്ചാണ്. മറ്റ് ഏഴു ചിത്രങ്ങള്‍ കരുണയുടെ അര്‍ത്ഥതലത്തില്‍
പരിശുദ്ധ ദൈവമാതാവിനെ സംബന്ധിക്കുന്നതുമാണ്.

ഒരു സ്ത്രീ ശിശുവിനെ തന്റെ വസ്ത്രത്താല്‍ മൂടുന്നത് ദത്തെടുക്കുന്നതിനെയും വസ്ത്രത്താല്‍ മൂടപ്പെട്ട കുറ്റവാളിയെ പാപമോചനം ലഭിച്ചതായും ചിത്രീകരിക്കുന്നു.

നവംബര്‍ 27 വരെയാണ് റോമന്‍ മ്യൂസിയത്തില്‍ പ്രദര്‍ശനം.

You must be logged in to post a comment Login