കരുണയുടെ കവാടങ്ങള്‍ തുറന്ന് സീറോ മലബാര്‍ സഭാ ആസ്ഥാനം

കൊച്ചി: കരുണയുടെ വര്‍ഷത്തില്‍ തീര്‍ത്ഥാടനം നടത്താനും പ്രാര്‍ത്ഥിക്കുവാനുമുള്ള പ്രത്യേക ദേവാലയമായി മൗണ്ട് സെന്റ് തോമസ് ചാപ്പല്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഖ്യാപിച്ചു. സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമാണ് കാക്കനാട് മൗണ്ട് സെന്റ് തോമസ്.

സാര്‍വത്രിക സഭയിലെ കരുണയുടെ ജൂബിലി വര്‍ഷാചരണത്തോടനുബന്ധിച്ച് ദേവാലയ കവാടങ്ങള്‍ തുറക്കുന്നതോടൊപ്പം എല്ലാവരുടെയും ഹൃദയകവാടങ്ങളും തുറന്ന് കരുണ പ്രവര്‍ത്തിക്കുകയും ചെയ്യണമെന്ന് മാര്‍ ആലഞ്ചേരി പറഞ്ഞു. പിതാവായ ദൈവത്തിന്റെ കരുണയുടെ അടയാളങ്ങളും ഉപകരണങ്ങളുമായി നാം മാറണമെന്നും കര്‍ദ്ദിനാള്‍ ഓര്‍മ്മിപ്പിച്ചു.

കല്യാണ്‍ ബിഷപ്പ് മാര്‍ തോമസ് ഇലവനാലും സഭാ ആസ്ഥാനത്തെ വൈദികരും സന്യാസിനികളും അല്മായ പ്രതിനിധികളും ശുശ്രൂഷയില്‍ പങ്കെടുത്തു.

You must be logged in to post a comment Login