കരുണയുടെ ദൂതന്‍മാര്‍ പാപ്പയെ കണ്ടു

കരുണയുടെ ദൂതന്‍മാര്‍ പാപ്പയെ കണ്ടു

വത്തിക്കാന്‍: കരുണയുടെ അസാധാരണ ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് വിവിധ രാജ്യങ്ങളിലേക്ക് പ്രേഷിതരായി കടന്നുചെല്ലാന്‍ നിയോഗിക്കപ്പെട്ട വൈദികര്‍ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് പാപ്പയെ കണ്ടു. ഇതിനായി നിയോഗിക്കപ്പെട്ട 1000 വൈദികരില്‍ 650 പേരാണ് മാര്‍പാപ്പയെ സന്ദര്‍ശിച്ചത്. ജൂബിലിവര്‍ഷത്തില്‍
തങ്ങളില്‍ ഭരമേല്‍പ്പിക്കപ്പെട്ട ദൗത്യത്തെക്കുറിച്ച് മിഷനറിമാരോട് സംസാരിക്കുകയായിരുന്നു പാപ്പ. അനുരഞ്ജന കൂദാശക്കായി തങ്ങളുടെ പക്കലേക്ക് എത്തുന്നവരോട് ക്രിസ്തുവിന്റെ സ്‌നേഹത്തിന്റെയും കരുണയുടെയും സന്ദേശം പ്രഘോഷിക്കണമെന്ന് ഫ്രാന്‍സിസ് പാപ്പ ആഹ്വാനം ചെയ്തു.

പാപം ചെയ്യുന്നവന്‍ അനുതപിക്കണം. ദൈവത്തില്‍ നിന്ന്  അകലെയായിരിക്കാന്‍ ആഗ്രഹിക്കാത്ത മനുഷ്യന്‍ തീര്‍ച്ചയായും അനുതപിച്ചിരിക്കും. നമ്മുടെ അടുക്കലെത്തുന്നവരെ മുന്‍വിധിയോടെ സമീപിക്കരുത്. തങ്ങളുടെ പിതാവിനെ പാപത്തിന്റെ നാണക്കേടില്‍ നിന്നും രക്ഷിച്ച ഷേമിനേയും ജാഫെത്തിനെപ്പോലെയുമായിരിക്കണം നമ്മള്‍.

ദൈവീകമായ ശൈലിയിലാണ് നാം ക്ഷമിക്കേണ്ടതും സ്‌നേഹിക്കേണ്ടതും. സഭയാകുന്ന അമ്മ അവളുടെ മക്കളെ വിശ്വാസത്തില്‍ വളര്‍ത്തണം. അവരെ മാനസാന്തരപ്പെടുത്തണം. എല്ലാവരേയും തുറവിയോടെ സ്വീകരിക്കുന്ന സമീപനമായിരിക്കണം നമുക്കുണ്ടായിരിക്കേണ്ടതെന്നും ഫ്രാന്‍സിസ് പാപ്പ മിഷനറിമോരോട് ആഹ്വാനം ചെയ്തു.

You must be logged in to post a comment Login