കരുണയുടെ പ്രേഷിതന്‍ മെത്രാനാകുന്നു

കരുണയുടെ പ്രേഷിതന്‍ മെത്രാനാകുന്നു

വത്തിക്കാന്‍: കരുണയുടെ വര്‍ഷത്തില്‍ കരുണയുടെ പ്രേഷിതരായി ഫ്രാന്‍സിസ് മാര്‍പാപ്പ നിയോഗിച്ച 1142 കരുണയുടെ പ്രേഷിതരില്‍ ഒരാളാണ് നിയുക്ത മെത്രാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍. കരുണയുടെ വര്‍ഷത്തില്‍ പരിശുദ്ധ സിംഹാസനത്തിനു മാത്രം മോചിക്കാന്‍ അധികാരമുള്ള നാലു പാപങ്ങള്‍ മോചിക്കാനുള്ള അധികാരമാണ് കരുണയുടെ ഈ പ്രേഷിതര്‍ക്കുള്ളത്. ഫെബ്രുവരിയില്‍ ആയിരുന്നു നിയമനം.

വിശുദ്ധ കുര്‍ബാനയെ അവഹേളിക്കുന്ന പാപം, മാര്‍പാപ്പയെ ശാരീരികമായി ആക്രമിക്കുന്ന പാപം, ആറാം പ്രമാണത്തിന് എതിരായ പാപത്തില്‍ പങ്കാളിയായ ശേഷം ആ പങ്കാളിയുടെ പാപം മോചിക്കുന്ന വൈദികന്റെ പാപം, കുമ്പസാര രഹസ്യം ലംഘിക്കുന്ന വൈദികന്റെ പാപം ഇവ മോചിക്കാനുള്ള അധികാരമാണ് കരുണയുടെ മിഷനറിമാര്‍ക്കുള്ളത്.

You must be logged in to post a comment Login