കരുണയുടെ മിഷനറിമാരുടെ ദൗത്യം എന്തെല്ലാമാണ്?

കരുണയുടെ മിഷനറിമാരുടെ ദൗത്യം എന്തെല്ലാമാണ്?

വത്തിക്കാന്‍: വിഭൂതി ദിനത്തില്‍ 1,000ലധികം വൈദികരെയാണ് ഫ്രാന്‍സിസ് പാപ്പ കരുണയുടെ അംബാസിഡര്‍മാരായി ലോകത്തിന്റെ നാനാ ഭാഗങ്ങളിലേക്ക് അയച്ചത്. ഇവര്‍ എന്തൊക്കെയാണ് ചെയ്യുന്നത് എന്ന ചോദ്യം പലരിലും ഉയര്‍ന്നിട്ടുണ്ടാവും. ഫാള്‍ റിവര്‍ രൂപതയില്‍ നിന്നും വരുന്ന, കരുണയുടെ മിഷനറികൂടിയായ ഫാ. റോജര്‍ ലാന്‍ഡ്രിയുടെ വാക്കുകള്‍ നിങ്ങളുടെ മനസ്സിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കും.

‘കരുണയുടെ വര്‍ഷത്തില്‍ മിഷനറിമാരായ ഞങ്ങളോട് പ്രധാനമായും രണ്ടു കാര്യങ്ങള്‍ ചെയ്യുവാനാണ് മാര്‍പാപ്പ ആവശ്യപ്പെട്ടിരിക്കുന്നത്. ഒന്ന്, കരുണയെക്കുറിച്ച് പ്രസംഗിക്കുക. രണ്ട്, കുമ്പസാരം എന്ന കൂദാശയിലൂടെ ദൈവകരുണയെ വിശ്വാസികള്‍ക്ക് അനുഭവിക്കാന്‍ അവസരം നല്‍കുക.’

‘ദൈവകരുണയുടെ അടയാളങ്ങള്‍’ എന്നാണ് കരുണയുടെ മിഷനറിമാരെ ഫ്രാന്‍സിസ് പാപ്പ വിളിക്കുന്നത്. ‘കുമ്പസാരമെന്ന കൂദാശയിലൂടെ ദൈവവുമായുള്ള അനുരഞ്ജനത്തിന് അവസരം ഒരുക്കുന്നതിന് നമ്മെത്തന്നെ മറ്റുള്ളവര്‍ക്ക് ലഭ്യമാക്കേണ്ടിയിരിക്കുന്നു’, ഇതാണ് അവിടുത്തെ വിളിയുടെ പ്രധാന ഉദ്ദേശം, ഫാ. ലാന്‍ഡ്രി പറഞ്ഞു.

ഒരു സാധാരണ വൈദികന് നല്‍കാന്‍ അനുവാദം ഇല്ലാത്ത ചില ശുശ്രൂഷകള്‍ നടത്തുന്നതിനുള്ള പ്രത്യേക അനുവാദവും ഈ മിഷനറിമാര്‍ക്ക് നല്‍കപ്പെട്ടിട്ടുണ്ട്. സ്വന്തം രൂപതിയില്‍ നിന്നും മാറി അടുത്ത രൂപതയില്‍ പോയ് കുമ്പസാരിപ്പിക്കുന്നതിന് സാധാരണ വൈദികന് സ്ഥലത്തെ മെത്രാന്റെ അനുവാദം ആവശ്യമാണ്. എന്നാല്‍ കരുണയുടെ മിഷനറിമാര്‍ക്ക് ഇത് ബാധകമല്ല.

പരിശുദ്ധ പിതാവിന് മാത്രം പരിഹാരം നിര്‍ദ്ദേശിക്കാന്‍ അനുവാദമുള്ള നാല് പാപങ്ങള്‍ക്ക് പാപമോചനം നല്‍കുന്നതിനും ഈ മിഷനറിമാര്‍ക്ക് അനുവാദമുണ്ട്. ആ നാലു പാപങ്ങള്‍ ഇവയാണ്: പാപകരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ദിവ്യകാരുണ്യത്തെ ഉപയോഗിക്കുക, മാര്‍പാപ്പയ്‌ക്കെതിരെ ശാരീരികമായ സമ്മര്‍ദ്ദം ചെലുത്തുക, ആറാം പ്രമാണത്തിനെതിരെ(വ്യഭിചാരം ചെയ്യരുത്) പ്രവര്‍ത്തിക്കുന്നതിന് പ്രേരിപ്പിച്ചവര്‍ക്ക്, കുമ്പസാര രഹസ്യം വെളിപ്പെടുത്തിയ വൈദികര്‍ ഇവര്‍ക്കെല്ലാം പാപമോചനം നല്‍കാന്‍ നിയുകതരാണ് കരുണയുടെ മിഷനറിമാര്‍ എന്നറിയപ്പെടുന്ന വൈദികര്‍

You must be logged in to post a comment Login