കരുണയുടെ വര്‍ഷം: ഔദ്യോഗിക ഗാനം ബ്രിട്ടീഷ് സംഗീതജ്ഞന്റേത്

കരുണയുടെ വര്‍ഷം: ഔദ്യോഗിക ഗാനം ബ്രിട്ടീഷ് സംഗീതജ്ഞന്റേത്

British composer's music chosen for official Year of Mercy hymnപോള്‍ ഇന്‍വുഡിന് ഇത് സ്വപ്നസാഫല്യത്തിന്റെ മുഹൂര്‍ത്തമാണ്. അദ്ദേഹം ഈണമിട്ട ഗാനമാണ് കരുണയുടെ വര്‍ഷത്തില്‍ ഒദ്യോഗിക ഗാനമായി തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. പോള്‍ ഉള്‍പ്പെടെ 90 സംഗീതജ്ഞര്‍ക്ക് ഗാനം ചിട്ടപ്പെടുത്താന്‍ 2 മാസത്തെ സമയമാണ് നല്‍കിയിരുന്നത്.

ഈശോ സഭാ വൈദികനായ യൂജിനോ കോസ്റ്റയാണ് വരികള്‍ രചിച്ചിരിക്കുന്നത്. പിതാവിനെ പോലെ കരുണയുള്ളവരായിരിക്കുക എന്നു തുടങ്ങുന്നതാണ് ഗാനം. അവിടുത്ത കരുണ എക്കാലത്തേക്കുമുള്ളാണ് എന്ന അനുപല്ലവി ആവര്‍ത്തനമായി വരുന്നു. ലുത്തിനിയുടെ രീതിയലാണ് രചന.

തന്റെ സംഗീതം തെയ്‌സേ പ്രതിവചനം, ജെലിന്യൂ ടോണ്‍ എന്നിവയുടെ സങ്കലനമാണെന്ന് ഇന്‍വുഡ് പറഞ്ഞു. ലളിതമായി ആര്‍ക്കും പാടാവുന്ന രീതിയിലാണ് സംഗീതമൊരുക്കിയിരി്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഒരു ചെറിയ ഗ്രൂപ്പിന് വേണമെങ്കില്‍ ഗിത്താറിന്റെ അകമ്പടിയോടെ പാടാവുന്നത്ര ലളിതമെന്ന് ഇന്‍വുഡിന്റെ വാക്കുകള്‍.

You must be logged in to post a comment Login