കരുണയുടെ വര്‍ഷം ദൈവകൃപയുടെ സമ്മാനം

വത്തിക്കാന്‍: അസാധാരണമായ കരുണയുടെ വര്‍ഷം ദൈവകൃപയുടെ സമ്മാനമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. വിശുദ്ധ വാതിലിലൂടെയുള്ള കടന്നുപോക്ക് ദൈവത്തിന്റെ അപാരമായ കരുണയുടെ വീണ്ടും കണ്ടുമുട്ടലും വ്യക്തിപരമായി ഓരോ വ്യക്തിയുമായുള്ള സംവദിക്കലിന്റെ സ്വാഗതമോതലാണ് അര്‍ത്ഥമാക്കുന്നതെന്നും മാര്‍പാപ്പ പറഞ്ഞു. അസാധാരണ ജൂബിലി വര്‍ഷത്തിന്റെ ഉദ്ഘാടനത്തില്‍ വചനസന്ദേശം നല്കുകയായിരുന്നു അദ്ദേഹം

. ദൈവകൃപയില്‍ കൂടുതല്‍ വളരാനുള്ള വര്‍ഷമാണിത്. കരുണയുടെ വാതിലിലൂടെ കടന്നുപോകുമ്പോള്‍ അമ്പതുവര്‍ഷം മുമ്പ് തുറക്കപ്പെട്ട മറ്റൊരു വാതിലിനെക്കുറിച്ചു കൂടി ഓര്‍മ്മിക്കണമെന്നും മാര്‍പാപ്പ പറഞ്ഞു. രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ലോകത്തിന് തുറന്നുകൊടുത്ത വാതിലാണത്. കൗണ്‍സില്‍രേഖകളെക്കുറിച്ചുള്ള ഓര്‍മ്മ പുതുക്കലിന് മാത്രമുള്ള അവസരമല്ലിത്. നമ്മുടെ കാലത്തിലെ എല്ലാ സ്ത്രീപുരുഷന്മാരും സഭയും തമ്മിലുള്ള അഭിമുഖത്തിന് അവസരമൊരുക്കിയതിന്റെ ഓര്‍മ്മപുതുക്കലായിരിക്കണം അത്.

ദൈവസ്‌നേഹത്തിന്റെ പ്രതാപം വ്യക്തമാക്കുന്നതാണ് അമലോത്ഭവതിരുനാള്‍. പാപത്തിന്റെ ചരിത്രം ദൈവസ്‌നേഹത്തിന്റെയും ക്ഷമയുടെയും വെളിച്ചത്തില്‍ മാത്രമേ മനസ്സിലാക്കാന്‍ കഴിയൂ. മാര്‍പാപ്പ പറഞ്ഞു.

You must be logged in to post a comment Login